ചെഗുവേരയുടെ ചിത്രമുള്ള സ്വാഗതകാര്‍ഡ് നല്‍കിയ വിദ്യാര്‍ഥിയെ വയനാട് കോളേജില്‍ നിന്ന് പുറത്താക്കി; പ്രതിഷേധം ശക്തമാക്കാന്‍ എസ്എഫ്ഐ

വയനാട് : സുൽത്താൻ ബത്തേരി ഡോണ് ബോസ്കോ കോളേജിൽ ചെഗുവേരയുടെ ചിത്രമുള്ള സ്വാഗതകാർഡുകൾ നവാഗതർക്ക് വിതരണം ചെയ്തതിന്‍റെ പേരിൽ വിദ്യാർത്ഥിയെ പുറത്താക്കി.നേരത്തേ സസ്പെന്‍റ് ചെയ്ത വിദ്യാർത്ഥിയെ ക‍ഴിഞ്ഞദിവസമാണ് പുറത്താക്കിയത്.

എസ് എഫ് ഐ ഹെൽപ് ഡെസ്ക്

റാഗിങ്ങിനെതിരെയും വിദ്യാർത്ഥികളുെട പരാതികൾ കേൾക്കുവാനും കോളേജിൽ എസ് എഫ് ഐ ഹെൽപ് ഡെസ്ക് രൂപീകരിച്ചിരുന്നു. ഹെൽപ് ഡെസ്കുമായി ബന്ധപ്പെടാനുള്ള ഫോണ് നമ്പറുകളുൾപ്പെടുന്ന സ്വാഗത കാർഡുകൾ പുതിയ വിദ്യാർത്ഥികൾക്ക് നൽകി.

ബി കോം രണ്ടാം വർഷവിദ്യാർത്ഥിയായ ജിഷ്ണു വേണുഗോപാലിനെ ഇക്കാരണത്താൽ കേളേജ് സസ്പെൻഡ് ചെയ്ത് 100 ദിവസങ്ങൾ പിന്നിട്ടു. ക‍ഴിഞ്ഞദിവസമാണ് വിദ്യർത്ഥിയെ പുറത്താക്കാൻ കോളേജ് മാനേജ്മെന്‍റ് തീരുമാനിച്ചത്.

കോളേജിന് നാശനഷ്ടങ്ങൾ വരുത്തിയെന്ന പേരിലാണ് പുറത്താക്കൽ.ജിഷ്ണുവിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കോളേജിന് പുറത്ത് എസ് എഫ് ഐ സമരം തുടരുന്നതിനിടെയാണിത്. മാനേജ്മെന്‍റ് തീരുംമാനം അനുകൂലമല്ലെങ്കിൽ സമരം ശക്തമാക്കാനാണ് എസ് എഫ് ഐ തീരുമാനം.

നിരാഹാരസമരമുൾപ്പെടെ അടുത്തദിവസം മുതൽ ആരംഭിക്കും.അതേസമയം വിദ്യാർത്ഥിയെ തിരിച്ചെടുക്കില്ലെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് കോളേജ് അതികൃതർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News