ഗോസംരക്ഷകർക്ക് മുമ്പിൽ തോൽക്കാൻ തയ്യാറല്ല; രാജസ്ഥാനിൽ പശുകടത്തലിന് നൂതന മാർഗങ്ങൾ; ഇത്തവണ കടത്തിയത് എസ് യു വിയിൽ

പശുവിനെ കൊണ്ടു പോകുന്നതു കണ്ടാൽ രാജസ്ഥാനിൽ പുലിവാലാണ്. ഗോസംരക്ഷകർ ജീവൻ വരെയെടുക്കും. ഗോവധം നിരോധിച്ചിട്ടുളള സംസ്ഥാനം കൂടിയാണ് രാജസ്ഥാൻ.

ഈ സാഹചര്യത്തിലാണ് പശുകടത്തലിന് നൂതന മാർഗങ്ങൾ ആവിഷ്കരിക്കാൻ ഇടപാടുകാർ നിർബന്ധിതരായത്. തുറന്ന വാഹനങ്ങളിലായിരുന്നു മുമ്പൊക്കെ പശുക്കളെ കൊണ്ടു പോയിരുന്നത്.

ഇന്നിപ്പോൾ അങ്ങിനെ കൊണ്ടു പോയാൽ ഗോസംരക്ഷകർ ജീവനെടുക്കും. അതു കൊണ്ട് പുത്തൻ പുതു എസ് യു വി യിലാണ് ഒരു കൂട്ടർ പശുവിനെ കടത്തിയത്.

വാഹനം മറിഞ്ഞു

വിവാഹത്തിലേതു പോലെ അലങ്കരിച്ചാണ് വാഹനം കൊണ്ടു പോയത്. നാലു പശുക്കളെയാണ് എസ് യു വിയിൽ കടത്തിയത്. എന്നാൽ പശുക്കൾ അങ്ങോട്ടുമിങ്ങോട്ടും നീങ്ങി വാഹനം മറിഞ്ഞു. മൂന്നു പശുക്കൾ ചത്തു.ഒരെണ്ണത്തിന് ഗുരുതരമായി പരിക്കേറ്റു.

പൊലീസിനു ആദ്യം ലഭിച്ച വിവരം വാഹനം മറിഞ്ഞ് മൂന്നു പേർ മരിച്ചെന്നായിരുന്നു. സ്ഥലത്ത് ചെന്നപ്പോ‍ഴാണ് മരിച്ചത് പശുക്കളാണെന്ന് ബോധ്യമായത്. ഡ്രൈവറാകട്ടെ ഓടി രക്ഷപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here