രാഷ്ട്രപതിയുടെ വാക്കുകള്‍ കേരള ജനതയ്ക്ക് അഭിമാനം പകരുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തെക്കുറിച്ച് പറഞ്ഞ നല്ലവാക്കുകള്‍ കേരള ജനതയ്ക്ക് അഭിമാനം പകരുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും രാഷ്ട്രപതി പ്രകീര്‍ത്തിച്ചത് കേരളത്തിന് വലിയ പിന്തുണയായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം ടാഗോര്‍ തിയേറ്ററിലെ പൗരസ്വീകരണത്തില്‍ സംസാരിക്കുമ്പോഴായിരുന്നു കോവിന്ദ് കേരളത്തെ പ്രകീര്‍ത്തിച്ചത്. കേരളം ഇന്ന് ഇന്ത്യക്കുമാത്രമല്ല, ലോകത്തിനുതന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതിയുടെ വാക്കുകള്‍ ഇങ്ങനെ:

കേരളത്തിലെ രണ്ടാംസന്ദര്‍ശനമാണിത്. ആദ്യസന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ടെക്‌നോസിറ്റി ഉദ്ഘാടനത്തിനും പൗരസ്വീകരണത്തിനും ക്ഷണിച്ചത്. പൗരസ്വീകരണം ഒഴിവാക്കാമെന്ന് നിര്‍ദേശിച്ച തനിക്ക് അവസാനം മുഖ്യമന്ത്രിയുടെ സ്‌നേഹനിര്‍ബന്ധത്തിന് വഴങ്ങേണ്ടിവന്നു. കേരളം ഇന്ന് ഇന്ത്യക്കുമാത്രമല്ല, ലോകത്തിനുതന്നെ മാതൃകയാണ്. അണ്ടര്‍ 17 ലോകകപ്പ് മികച്ച നിലയില്‍ നടത്തിയ കേരളം ഇന്ത്യക്ക് അഭിമാനമായി. തന്റെ മുന്‍ഗാമിയായ കെ ആര്‍ നാരായണന്‍ കേരളത്തിന്റെ സംഭാവനയാണ്. കെ ആര്‍ നാരായണന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് കേരളത്തിലേക്ക് വന്നത്.

മതസൗഹാര്‍ദം കേരളത്തിന്റെ പാരമ്പര്യമാണ്. നാരായണഗുരു, അയ്യന്‍കാളി തുടങ്ങിയ സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെ പ്രവര്‍ത്തനമാണ് കേരളത്തിന് വെളിച്ചമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News