ദയാനന്ദ സ്വാമിയുടെ ലൈംഗിക വീഡിയോ; നടിയുടെ പ്രതികരണം

ബംഗളൂരു: സ്വയം പ്രഖ്യാപിത ആള്‍ദൈവം നഞ്ച്വേശ്വര സ്വാമിയുടെ ലൈംഗികവീഡിയോയില്‍ പ്രതികരണവുമായി ദൃശ്യത്തില്‍ ഉള്‍പ്പെട്ടെന്ന് ആരോപിക്കപ്പെടുന്ന നടി രംഗത്ത്.

ദൃശ്യത്തില്‍ സ്വാമിക്കൊപ്പമുള്ള യുവതി താനല്ലെന്നും ഇത് മോര്‍ഫ് ചെയ്തതായിരിക്കാമെന്നും ആരോപണ വിധേയയായ നടി പ്രതികരിച്ചു.

അതേസമയം, നടി സ്വാമിയോട് പണം ആവശ്യപ്പെട്ടിരുന്നുവെന്നും അതു നല്‍കാതെ വന്നതോടെയാണ് വീഡിയോ പുറത്തുവിട്ടതെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസമാണ് നടിയും സ്വാമിയും തമ്മിലുള്ള സ്വകാര്യവീഡിയോ മാധ്യമങ്ങള്‍ പുറത്തുവിട്ടത്. യെലഹങ്ക മദ്ദേവനപുര മഠത്തില്‍ നിന്നുള്ളതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. ഒരു സ്വകാര്യചാനലാണ് വാര്‍ത്തയും ദൃശ്യങ്ങളും പുറത്ത് വിട്ടത്. വീഡിയോ പുറത്തായതിനെ തുടര്‍ന്ന് സ്വാമി ഒളിവിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വീഡിയോ പുറത്തുവന്നതോടെ സ്വാമിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികള്‍ സമരത്തിലാണ്. പരാതി ലഭിച്ചാല്‍ സ്വാമിക്കെതിരെ നടപടി എടുക്കുമെന്ന് ബംഗളൂരു നോര്‍ത്ത് ഈസ്റ്റ് ഡിസിപി ഗിരീഷ് പറഞ്ഞു.

500 വര്‍ഷത്തോളം പഴക്കമുള്ള മഠമാണ് ഹനസാമരണഹള്ളി സംസ്താന പീഠം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here