ഏറ്റവും പ്രിയപ്പെട്ട മമ്മൂക്ക കഥാപാത്രം ഏത്; മോഹന്‍ലാലിന്റെ ഗംഭീരമറുപടി

തനിക്കേറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടി കഥാപാത്രം ഏതെന്ന് തുറന്നുപറഞ്ഞ് നടന്‍ മോഹന്‍ലാല്‍.

മോഹന്‍ലാലിന്റെ ജീവിതം ആസ്പദമാക്കി നടത്തുന്ന ഒരു ടിവി ഷോയിലാണ് തനിക്ക് ഏറെ പ്രിയപ്പെട്ട മമ്മൂട്ടി അഭിനയിച്ച സിനിമയിലെ കഥാപാത്രത്തെ സംബന്ധിച്ച് മോഹന്‍ലാല്‍ മനസുതുറന്നത്.

ലോഹിതദാസ് ഭരതന്‍ കൂട്ടുകെട്ടില്‍ പിറന്ന അമരം സിനിമയിലെ ‘അച്ചൂട്ടി’ എന്ന കഥാപാത്രത്തെയാണ് തനിക്ക് ഏറെ ഇഷ്ടമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

ലോഹിതദാസ് തിരക്കഥയെഴുതി ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് അമരം. സ്‌നേഹക്കൂടുതല്‍ കൊണ്ടുള്ള സംഘര്‍ഷങ്ങളെ വളരെ മനോഹരമായി ലോഹിതദാസും ഭരതനും സിനിമയില്‍ അവതരിപ്പിക്കുന്നുണ്ടെന്നും ലാല്‍ പറഞ്ഞു.

മമ്മൂട്ടിയോടൊപ്പം മുരളി, കെപിഎസ്‌സി. ലളിത, അശോകന്‍, മാധു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചെമ്മീന്‍ സിനിമയ്ക്ക് ശേഷം കടപ്പുറത്തെ ജീവിതം പശ്ചാത്തലമാക്കി വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന സിനിമയാണ് അമരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News