ഫ്രഞ്ച് ഓപ്പണ്‍ സീരീസ്; കിഡംബി ശ്രീകാന്ത് ചാമ്പ്യന്‍

ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ഫൈനലില്‍ കിഡംബി ശ്രീകാന്ത് ചാമ്പ്യന്‍. ജപ്പാന്റെ കെന്റാ നിഷിമോട്ടോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് ചാമ്പ്യനായത്.

ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ശ്രീകാന്ത്. സ്‌കോര്‍ (21-14, 21-13).

ഒരു വര്‍ഷം നാല് സൂപ്പര്‍ സീരീസ് കിരീടം സ്വന്തമാക്കുന്ന നാലാമത്തെ പുരുഷ താരമെന്ന നേട്ടവും ശ്രീകാന്ത് സ്വന്തമാക്കി. ഈ വര്‍ഷം ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ സീരീസ്, ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സീരീസ്, വേള്‍ഡ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് എന്നിവയില്‍ ശ്രീകാന്ത് കപ്പ് നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here