മോദി സര്‍ക്കാരിന്റെ വീണ്ടു വിചാരമില്ലാത്ത നയങ്ങള്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കി: പിണറായി

മോദി സർക്കാരിന്റെ വീണ്ടുവിചാരമില്ലാത്ത നയങ്ങളാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യംകടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കയാണെന്ന് സാമ്പത്തിക രംഗത്തെ വിദഗ്ധർ പോലും പരസ്യമായി പറഞ്ഞു കഴിഞ്ഞു.

നോട്ട് നിരോധനത്തിലൂടെ ജനങ്ങളെ ദുരിതത്തിലാക്കിയ മോദി സർക്കാർ GടT യിലൂടെ വീണ്ടും വൻ ദുരിതത്തിലേക്കാണ് ജനങ്ങളെ തള്ളിവിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇരിട്ടി കാക്കയങ്ങാട് എൻ ഡി എഫ്, ആർ എസ് എസ് പ്രവർത്തകർ കൊലപ്പെടുത്തിയ ദിലീപ് , ഇസ്മയിൽ എന്നിവരുടെ സ്മരണയ്ക്കായി നിർമ്മിച്ച സി പി ഐ എം ലോക്കൽ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി:

Rss ന് സി പി ഐ എമ്മിന്റെ പ്രവർത്തനങ്ങൾ കാണുമ്പോൾ പെപ്രാളം ഉണ്ട്. ആ വെപ്രാളമാണ് ബി ജെ പി ജാഥയിൽ കണ്ടത്.ദേശീയ മാധ്യമങ്ങളെ കേരളത്തിൽ കൊണ്ടുവന്നു.

ഈ മണ്ണിൽ നിന്നു കൊണ്ട് ചില മാധ്യമങ്ങൾ കേരളത്തെമോശമായി ചിത്രീകരിക്കാൻ എരിതീയിൽ എണ്ണയൊഴിച്ചു.

എന്നാൽ ദേശീയ മാധ്യമങ്ങൾ യാഥാർത്ഥ്യം തിരിച്ചറിഞ്ഞു. അവരവിടെ കണ്ടത് തുറനെഴുതി. രാഷ്ട്രപതി പോലും ഇന്ത്യയിലെ മികച്ച സംസ്ഥാനം കേരളമാണെന്ന് പറഞ്ഞു.

കോൺഗ്രസ്സിന് ബി ജെ പി യെ പ്രതിരോധിക്കാനാവുന്നില്ല. അവരിൽ പല നേതാക്കളും ബി ജെ പി യലേക്ക് പോവുകയാണെന്നും അതിനവർക്ക് ലജ്ജയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News