ആധാര്‍ നമ്പര്‍ കൊണ്ടുവരാത്തിന് പത്ത് വയസുകാരന് ക്രൂരമര്‍ദനം; കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി

അധാര്‍ നമ്പര്‍ കൊണ്ടുവരാന്‍ മറന്ന പത്ത് വയസുകാരനെ അധ്യാപിക ക്രൂരമായി മര്‍ദിച്ചതായി പരാതി. മഹാരാഷ്ട്രയിലെ ചിഞ്ച്വാഡ മേഖലയിലുള്ള മോര്യ ശിക്ഷാന്‍ സന്‍സ്ത ഹൈസ്‌കൂളിലാണ് സംഭവമുണ്ടായത്.

അധാറിന്റെ നമ്പര്‍ മറന്നതിന് അധ്യാപിക കുട്ടിയെ വടികൊണ്ട് അടിക്കുകയായിരുന്നു. മര്‍ദ്ദിച്ച ഭാഗത്ത് ആന്തരിക ക്ഷതം സംഭവിക്കുകയും അണുബാധയുണ്ടാവുകയും ചെയ്തു.

അണുബാധയെത്തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയുമായി കുട്ടിയുടെ മാതാപിതാക്കള്‍ രംഗത്തെത്തിയത്.

കുട്ടിയെ മര്‍ദ്ദിച്ച അധ്യാപികക്കെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.

ആധാര്‍ നമ്പര്‍ കൊണ്ടുവരാന്‍ കുട്ടികളോട് ആവശ്യപ്പെട്ടത് എന്തിനാണെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel