സംഘികളുടെ മുഖത്തടിച്ച് ദളപതി; ഇനി മുതല്‍ വെറും വിജയ് അല്ല, ജോസഫ് വിജയ്

ചെന്നൈ: തെന്നിന്ത്യയുടെ ഇളയ ദളപതി വിജയിയെ മതപരമായി അധിക്ഷേപിച്ച് പുലിവാല്‍ പിടിച്ച BJP ക്കും, സംഘപരിവാറിനും അടുത്ത പണികൊടുക്കാന്‍ സാക്ഷാല്‍ ദളപതി നേരിട്ടിറങ്ങുകയാണ്. വിജയുടെ അടുത്ത ചിത്രത്തില്‍ ടൈറ്റില്‍ തെളിയുക ദളപതി ജോസഫ് വിജയ് എന്ന പേരില്‍ തന്നെയാകും.

വിജയിയെ വിമര്‍ശിച്ച ശേഷം തമി‍ഴ് നാട്ടില്‍ പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥയിലായ BJP ക്ക് മുഖത്തേറ്റ അടിയായിരിക്കുകയാണ് വിജയുടെ പുതിയ നീക്കം. AR മുരുഗദോസ് സംവിധാനം ചെയ്യുന്ന അടുത്ത സിനിമയിലാകും വിജയ് തന്‍റെ മു‍ഴുവന്‍ പേരിലെത്തുക എന്നാണ് സൂചന.

മെര്‍സല്‍ സിനിമയിലെ കേന്ദ്രസര്‍ക്കാരിനെതിരായ പരാമര്‍ശങ്ങളാണ് വിജയ്ക്കെതിരെ രംഗത്തുവരാന്‍ BJP യെ പ്രേരിപ്പിച്ചത്. വിജയ് ക്രിസ്ത്യാനിയായതുകൊണ്ടാണ് കേന്ദ്രത്തിനെതിരെ പറഞ്ഞതെന്ന H രാജയുടെ പാരമര്‍ശം രാജ്യമെങ്ങും BJP ക്കും, സംഘപരിവാറിനും വലിയ നാണക്കേടാണ് സൃഷ്ടിച്ചത്.

താരങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ത്തു

BJP യുടെ വര്‍ഗീയ നിലപാടിനെതിരെ രാജ്യമൊന്നടങ്കം ഒറ്റക്കെട്ടായതോടെ ജനമധ്യത്തില്‍ BJP നാണം കെടുകയായിരുന്നു. രജനീകാന്തും, കമല്‍ഹാസനും അടക്കമുള്ള താരങ്ങളും, മുന്‍നിര സംവിധായകരും BJP യെ രൂക്ഷമായി വിമ്ര്‍ശിച്ച് രംഗത്തെത്തി.

ഇടതു പാര്‍ട്ടികളും, കോണ്‍ഗ്രസും അടക്കമുള്ള രാഷ്ട്രീയ കക്ഷികളും വ്യാപക പ്രതിഷേധം ഉയര്‍ത്തിയതോടെ BJP നാണക്കേടിന്‍റെ നിലയില്ലാക്കയത്തിലാണ് വീണത്. ഹിന്ദുത്വ രാജ്യമെന്ന BJP യുടെ അജണ്ടയാണ് രാജയുടെ വാക്കുകളിലൂടെ പുറത്തുവന്നത്.

തമി‍ഴ് നാട്ടില്‍ ആയിരം വോട്ട് തികച്ചെടുക്കാനില്ലാത്ത BJPക്ക് വിജയ്ക്കെതിരായ പരാമര്‍ശം ഇരട്ടയടിയാണ് സമ്മാനിച്ചിരിക്കുന്നത്. BJP യെ എട്ട് നിലയില്‍ പൊട്ടിക്കുമെന്നാണ് വിജയ് ആരാധകരുടെ മുന്നറിയിപ്പ്.

എന്തായാലും BJP ക്കാര്‍ പറഞ്ഞ വിവരക്കേടുകള്‍ മെര്‍സലിന് ബോക്സോഫീസില്‍ വന്‍ കുതിപ്പാണ് സമ്മാനിച്ചത്. വിജയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി 200 കോടിയിലേക്ക് കുതിക്കുകയാണ് മെര്‍സല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News