വടപാവ് വിറ്റ് ഈ യുവാക്കള്‍ സമ്പാദിക്കുന്നത് 4.4 കോടി

ലണ്ടനിലെ ഒരു ഹോട്ടലില്‍ ഫുഡ് ആന്‍ഡ് ബിവറേജ് മാനേജറായിരുന്നു സൊഹാനി. 2010ല്‍ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഒരുദിവസം ജോലി നഷ്ടമായി.

അല്പമൊന്ന് പകച്ചുവെങ്കിലും ഈ ഇന്ത്യന്‍ യുവാവ് തോറ്റു പിന്മാറാന്‍ തയാറായില്ല. തന്റെ സുഹൃത്ത് സുബോധ് ജോഷിയൂമായി ചേര്‍ന്ന് ജോലിയില്ലെങ്കിലും വട പാവ് വിറ്റു ജീവിക്കാമെന്ന് ഇവര്‍ തീരുമാനിച്ചു.
ബിസിനസിന് പറ്റിയ സ്ഥലം നോക്കി പലയിടത്തും അലഞ്ഞു. ഒടുവില്‍ ഒരു പോളിഷ് ഐസ്‌ക്രീം കഫെ ഉടമ ഇവരെ സഹായിച്ചു.

രണ്ട് മേശ നല്‍കി അയാളുടെ കടയില്‍ തന്നെ ബിസിനസ് നടത്തിക്കോളാന്‍ പറഞ്ഞു. അങ്ങനെ 2010 ഓഗസ്റ്റ് 15 ന് ഇരുവരും ചേര്‍ന്ന് വട പാവ് ബിസിനസ് ആരംഭിച്ചു.

80 രൂപ നിരക്കിലായിരുന്നു വട പാവ് വിറ്റത്. തുടക്കത്തില്‍ അത്ര ലാഭകരമല്ലെങ്കിലും പരസ്യ പ്രചരണം നടത്തിയും ആളുകള്‍ക്ക് സൗജന്യമായി വട പാവ് രുചിക്കാന്‍ നല്‍കിയുമുള്ള ചില ബിസിനസ് തന്ത്രങ്ങള്‍ പരീക്ഷിച്ചു.

ബിസിനസ് മെച്ചപ്പെട്ടപ്പോള്‍ 175 രൂപ ഈടാക്കാന്‍ തുടങ്ങി. കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ ബിസിനസ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി.

വട പാവ് ഇഷ്ടപ്പെട്ട് ആവശ്യക്കാര്‍ ഏറിയപ്പോള്‍ പുതിയ സ്റ്റാള്‍ തുറന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ വിവാഹം, പാര്‍ട്ടി തുടങ്ങിയവയ്ക്ക് ഓര്‍ഡര്‍ സ്വീകരിക്കാനും തുടങ്ങി.


ഇന്ന് ലണ്ടനില്‍ വട പാവ് വിറ്റ് ഈ മുംബൈ സ്വദേശികള്‍ സമ്പാദിക്കുന്നത് പ്രതിവര്‍ഷം 4.4 കോടി രൂപയാണ്.
ഇന്ത്യയിലെ അറുപതില്‍പരം വഴിയോര ഭക്ഷണങ്ങളാണ് ഇവരുടെ മെനുവിലുള്ളത്. കൂടാതെ 35 പേര്‍ ഇവരുടെ കീഴില്‍ ജോലി ചെയ്യുന്നുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here