അത് ശോഭനയുടെ മകള്‍ അല്ല; സത്യാവസ്ഥ ഇതാണ്

ശോഭനയുടെ വളര്‍ത്തു മകള്‍ അനന്ത നാരായണിയുടെ പേരില്‍ പ്രചരിക്കുന്ന ചിത്രം തെറ്റെന്ന് താരത്തോട് അടുത്തവൃത്തങ്ങള്‍.

ശോഭന എടുത്തുനില്‍ക്കുന്നത് മകളെയല്ലെന്നും സംവിധായകന്‍ ബാലു കിരിയത്തിന്റെ കൊച്ചുമകളെയാണെന്നുമാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

ഒരു സ്വകാര്യ ചടങ്ങിനിടെ ശോഭന ഒരു കുട്ടിയെ എടുത്തുനില്‍ക്കുന്ന ചിത്രം കഴിഞ്ഞദിവസമാണ് പുറത്തു വന്നത്. അത് ശോഭനുടെ മകള്‍ അനന്ത നാരായണി എന്ന പേരിലാണ് ചര്‍ച്ചയായത്.

#Shobhana ? #WeAreMalayalees

A post shared by മലയാളീസ് Verified ? Mallu (@wearemalayalees) on

2010ല്‍ കുഞ്ഞിനെ ദത്തെടുക്കുമ്പോള്‍ ആറും മാസം മാത്രമായിരുന്നു അനന്ത നാരായണിയുടെ പ്രായം. ഗുരുവായൂരില്‍ കുഞ്ഞിന് ചോറൂണ് നടത്തിയപ്പോഴാണ് ശോഭന കുഞ്ഞിനെ ദത്തെടുത്ത വാര്‍ത്ത പുറംലോകം അറിഞ്ഞത്.

അതിന് ശേഷം വളരെ അപൂര്‍വ്വമായി മാത്രമേ കുഞ്ഞിന്റെ ചിത്രം ശോഭന പുറത്ത് വിടാറുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News