ചക്ദേ ഇന്ത്യ; വനിതാ ഹോക്കിയിലും ഇന്ത്യന്‍ വീരഗാഥ; ചൈനയെ നിലംപരിശാക്കി

ഇന്ത്യന്‍ കായികരംഗം സമസ്തമേഖലയിലും കുതിക്കുകയാണ്. ഹോക്കിയില്‍ വനിതാ ടീമാണ് ഇന്ന് ആവേശ ജയം സ്വന്തമാക്കിയത്. ഏഷ്യ കപ്പ് ഹോക്കിയില്‍ കരുത്തരായ ചൈനയെ ടീം ഇന്ത്യ നിലംപരിശാക്കി.

നാല് ഗോള്‍

പൂള്‍ എയിലെ രണ്ടാം മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ വീരഗാഥ. ഗുര്‍ജിത് കൗര്‍ (19), നവജോത് കൗര്‍ (32), നെഹ ഗോയല്‍(49), റാണി(58) എന്നിവരാണ് ചൈനയുടെ വല കുലുക്കിയത്.

ആദ്യ മത്സരത്തില്‍ ഇന്ത്യ എതിരില്ലാത്ത പത്തു ഗോളിന് സിംഗപ്പൂരിനെ തോല്‍പിച്ചിരുന്നു. നാളെ നടക്കുന്ന മത്സരത്തില്‍ ശക്തരായ മലേഷ്യയാണ് ഇന്ത്യയുടെ എതിരാളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here