ഈ വീടിന്റെ വില 110 കോടി; കാരണം ഈ ഗായികയാണ്

ലോകം മുഴുവന്‍ ആരാധകരുള്ള ഗായികയും സൂപ്പര്‍ മോഡലുമാണ് റിയാന്ന. ഒരുപാട് പേരുടെ ഫാഷന്‍ റോള്‍ മോഡല്‍ കൂടിയാണ് റിഹാന.

അതുകൊണ്ട് തന്നെ റിഹാന താമസിച്ചിരുന്ന ന്യൂയോര്‍ക്കിലെ വീടിന് കണക്കാക്കുന്ന മതിപ്പുവില 110 കോടിരൂപയാണ്.


ലഫയേറ്റ് ബില്‍ഡിങ്ങിലെ 11,12 നിലകളിലായി സ്ഥിതി ചെയ്യുന്ന റിഹാനയുടെ വീട് ഇപ്പോള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ്.

നാലുവര്‍ഷം മുമ്പ് മാസം 32 ലക്ഷം രൂപയ്ക്കാണ് റിഹാന ഈ വീട് വാടകയ്ക്ക് എടുത്തത്. ഫ്രഞ്ച് ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ആന്റോണി വെര്‍ഗ്ലാസിന്റെ ഉടമസ്ഥതയിലായിരുന്നു ഈ വീട്.

മൊത്തം 4,660 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമാണ് വീടിനുള്ളത്. ഹോളിവുഡ് ഹില്‍സില്‍ സ്വന്തമായി വീട് വാങ്ങിയ റിഹാന അവിടേക്ക് താമസം മാറ്റിയിരുന്നു.

നഗരത്തിന്റെ മനോഹാരികതയും സൂര്യപ്രകാശവും നേരിട്ടെത്തുന്ന രീതിയിയിലാണ് വീടിന്റെ ഇന്റീരിയര്‍ ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News