പട്ടേല്‍ ജയന്തി എല്ലാ യൂണിവേഴ്‌സിറ്റികളും ആഘോഷിക്കണമെന്ന യുജിസി നിര്‍ദേശം വിവാദത്തില്‍

ദില്ലി; സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ജയന്തി എല്ലാ യൂണിവേഴ്‌സിറ്റികളും ആഘോഷിക്കണമെന്ന യുജിസി നിര്‍ദേശം വിവാദത്തില്‍. മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് യുജിസി യൂണിവേഴ്‌സിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയത്.

സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ജന്മദിനമായ ഇന്ന് എല്ലാ സ്‌കൂളുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും യൂണിറ്റി റണ്‍ നടത്തണം. യൂണിറ്റി റണ്‍ നടത്തിയതിന്റെയും, മറ്റ് അഘോഷ പരിപാടികളുടെയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും യുജിസിക്ക് അയച്ചു നല്‍കണമെന്നുമാണ് മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ ഉത്തരവ്.

പുതിയ നടപടിയും വിവാദത്തില്‍

ഉത്തരവ് പ്രകാരം യുജിസി എല്ലാ യൂണിവേഴ്സ്റ്റികള്‍ക്കും നിര്‍ദേശം നല്‍കുകയും ചെയ്തു, ദീന്‍ ദയാല്‍ ഉപാധ്യായ ജന്‍മദിനം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നിര്‍ബന്ധമായും ആഘോഷിക്കണമെന്ന വിവാദ ഉത്തരവ് വന്നതിന് പിന്നാലെയാണ് പുതിയ നടപടിയും വിവാദത്തിലായിരിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളും ഉത്തരവിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. എന്ത് ആഘോഷിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അവകാശമില്ലെന്നും, ബഹുമാനം അടിച്ചേല്‍പ്പിക്കേണ്ടതല്ലെന്നും ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി പ്രതിഭാ ചാറ്റര്‍ജിയും പ്രതികരിച്ചു.

യുജിസിയുടെ നയപ്രകാരം യൂണിവേഴ്‌സിറ്റികള്‍ക്ക് ഇത്തരം ആജ്ഞാപനങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് മുന്‍ കമ്മീഷന്‍ സെക്രട്ടറി ആര്‍ കെ ചൗഹാന്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ജയന്തി രാഷ്ട്രീയ ഏകതാ ദിനമായി ആചരിക്കാനായിരുന്നു യൂണിവേഴ്‌സിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News