ഐപിഎസ് പോര; ഐഎഎസ് വേണം; ബ്ലൂടൂത്ത് ഉപയോഗിച്ച് സിവില്‍സര്‍വ്വീസ് പരീക്ഷയില്‍ അതിസാമര്‍ത്ഥ്യം കാട്ടി; എറണാകുളം സ്വദേശി പിടിക്കപ്പെട്ടു

ചെന്നൈ: ഐ പി എസ് ട്രെയിനിയായിരിക്കെ ഐഎഎസിനായി സിവില്‍സര്‍വ്വീസ് പരീക്ഷയില്‍ ക്രമക്കേട് കാട്ടിയതാണ് എറണാകുളം സ്വദേശി സഫീര്‍ കരീമിന് പണിയായത്.

ബ്ലൂടൂത്ത്

സി​വി​ൽ സ​ർ​വി​സ് മെ​യി​ൻ പ​രീ​ക്ഷ​ക്കി​ടെ ബ്ലൂ ​ടൂ​ത്ത് ഉ​പ​യോ​ഗി​ച്ച് സഫീര്‍ കരീം കോപ്പിയടി നടത്തിയെന്നാണ് ആരോപണം . ചെന്നൈ നഗരത്തിലെ എഗ്മൂര്‍ പ്രസിഡന്‍സി ഗേൾസ് ഹയര്‍ സെക്കന്‍ററി സ്കൂളില്‍ തിങ്കളാ‍ഴ്ച പരീക്ഷ എ‍ഴുതുന്നതിനിടെയാണ് സംഭവം.

ഒ​ളി​പ്പി​ച്ചു​വെ​ച്ച ബ്ലൂ​ടൂ​ത്ത് വ​ഴി ഉ​ത്ത​ര​ങ്ങ​ൾ ചോ​ദി​ച്ച് എ​ഴു​തു​ക​യാ​യി​രു​ന്നു. ഹൈ​ദ​രാ​ബാദില്‍ നിന്ന് ഭാര്യ മൊബൈല്‍ ഫോണിലൂടെ ഉത്തരം പറഞ്ഞ്കൊടുക്കുകയായിരുന്നെന്നാണ് കണ്ടെത്തല്‍ . സ്പെഷ്യല്‍ സ്ക്വാഡ് നടത്തി്യ പരിശോധനയിലാണ് എറണാകുളം സ്വദേശിയായ ഷബീര്‍ പിടിയിലായത്.

2014 ഐ.പി.എസ്. ബാച്ചുകാരനാണ് തിരുനല്‍വേലി നങ്കുനേരി സബ്ഡിവിഷനില്‍ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായി പ്രൊബേഷനില്‍ ജോലിചെയ്യുകയായിരുന്ന ഷബീര്‍.

ഷബീറിനെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടുമെന്നാണ് സൂചന. ഭാര്യ ജോയ്സിയെ കസ്റ്റഡിയില്‍ എടുക്കുന്നതിനായി തമി‍ഴ്നാട് പൊലീസ് ആന്ധ്രപ്രദേശ് പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.

നിലവില്‍ .ത​മി​ഴ്​​നാ​ട്​ തി​രു​ന​ൽ​വേ​ലി ​നം​ഗു​നേ​രി സ​ബ്ഡി​വി​ഷ​നി​ലെ എ.​എ​സ്.​പി യാണ് എ​റ​ണാ​കു​ളം സ്വ​ദേ​ശിയായ സ​ഫീ​ർ ക​രീം.

ഐ.പി.എസ് വിട്ട് ഐ.എ.എസ് എടുക്കാനുള്ള ഷബീറിന്റെ പരീക്ഷണമാണ് മലയാളികൾക്കാകെ നാണക്കേടുണ്ടാക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel