ചാലക്കുടി രാജിവ് വധക്കേസ്; ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

തൃശ്ശൂര്‍: കോളിളക്കമുണ്ടാക്കിയ ചാലക്കുടി രാജീവ് വധക്കേസില്‍ അഭിഭാഷകനായ സിപി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഉദയഭാനുവിനെതിരെ ശക്തമായ തെളിവുണ്ടെന്നും ജാമ്യം നല്‍കരുതെന്നുമുള്ള നിലപാടിലാണ് പ്രോസിക്യുഷന്‍.

ശക്തമായ തെളിവുകള്‍

12 പേജ് ഉള്ള റിപ്പോര്‍ട്ടും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഫോണ്‍ രേഖകളടക്കമുള്ള നിര്‍ണായക തെളിവുകളും പ്രോസിക്യുഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഉദയഭാനുവിനെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യത്തിലാണ് അന്വേഷണ സംഘം.

അഭിഭാഷകന്‍ എന്ന നിലയിലാണ് പ്രതികളുമായി സംസാരിച്ചതെന്നാണ് ഉദയഭാനുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. നിലവില്‍ കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News