വിവാദങ്ങള്‍ക്കിടെ നാദിര്‍ഷ പുതിയ ചുവടുവയ്ക്കുന്നു

കൊച്ചി: മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് നാദിര്‍ഷ. വെള്ളിത്തിരയില്‍ കൊമേഡിയനായും നടനായുമൊക്കെ വേഷമിട്ടെങ്കിലും ഒന്നിലും തിളങ്ങാനായിരുന്നില്ല. എന്നാല്‍ സംവിധായകന്റെ കുപ്പായമണിഞ്ഞതോടെ നാദിര്‍ഷ താരത്തിളക്കം സ്വന്തമാക്കുകയാരുന്നു.

ഹിറ്റ് സംവിധായകന്‍

അമര്‍ അക്ബര്‍ അന്തോണിയെന്ന ആദ്യ ചിത്രം ബോക്‌സ്ഓഫീസില്‍ വമ്പന്‍ വിജയം പിടിച്ചെടുത്തതിന് പിന്നാലെ കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ തകര്‍പ്പന്‍ വിജയം നേടിയതും നാദിര്‍ഷയ്ക്ക് ഗുണമായി.

എന്നാല്‍ പിന്നീട് വിവാദങ്ങളുടെ കാലത്തിലാകുകയാരുന്നു താരസംവിധായകന്‍. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനൊപ്പം നാദിര്‍ഷയുടെ പേരും ഉയര്‍ന്നു കേട്ടു. എന്നാല്‍ ഇന്ന് വിവാദങ്ങളുടെ കാലത്തിന് താല്‍കാലിക വിരാമമിട്ട് നാദിര്‍ഷ പുതിയ ചുവട് വയ്ക്കുകയാണ്.

തമിഴ് വെള്ളിത്തിരയില്‍ വിജയമധുരം നുകരാനുള്ള പടപ്പുറപ്പാടിലാണ് നാദിര്‍ഷ. കട്ടപ്പനയിലെ ഋത്വിക് റോഷനുമായാണ് തമിഴില്‍ അരങ്ങേറുക. ‘അജിത് ഫ്രം അറുപ്പുക്കോട്ടൈ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പുതുമുഖം നായകനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മലയാളത്തില്‍ സിദ്ദിഖ് അവതരിപ്പിച്ച വേഷം സത്യരാജ് കൈകാര്യം ചെയ്യുമ്പോള്‍ സലിംകുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തെ വടിവേലുവും അവതരിപ്പിക്കും. പൊള്ളാച്ചിയില്‍ ആയിരിക്കും ചിത്രത്തിന്റെ ലൊക്കേഷന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here