കിടിലന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ് എത്തുന്നു; വിഡിയോ കോണ്‍ഫറന്‍സ്‌കോളില്‍ പുത്തന്‍ പരിഷ്‌കാരം

ഇന്ന് ലോകജനത ഏറ്റവും അധികം ആശ്രയിക്കുന്ന ആശയ വിനിമയ സംവിധാമാണ് വാട്‌സ്ആപ്പ്. ദിനംപ്രതി പുതിയ പരീക്ഷണം നടത്തുന്ന വാട്‌സ് ആപ്പില്‍ ഇതാ ഗ്രൂപ്പ് ചാറ്റിനൊപ്പം ഗ്രൂപ്പ് കോളിംഗു വരുന്നു.

വാട്‌സാപ്പിന്റെ സവിശേഷതകള്‍ നിരീക്ഷിക്കുന്ന ഫാന്‍സൈറ്റാണു വിവരം പുറത്തുവിട്ടത്. പുതിയ പതിപ്പായ വാട്‌സാപ്പ് 2.17.70 ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചര്‍ എത്തുന്നത്.

അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കാണ് ഗ്രൂപ്പില്‍ കൂടതുല്‍ അധികാരമുള്ളത്. അതിനാല്‍ ഗ്രൂപ്പ് വിഡിയോ കോളില്‍ പങ്കെടുക്കാന്‍ അഡ്മിന്‍ എല്ലാവര്‍ക്കും റിക്വസ്റ്റ് മെസേജ് അയക്കണം.

അതിനു ശേഷമാണ് കോണ്‍ഫറന്‍സ് കോള്‍ ചെയ്യുക. പുതിയ ഫീച്ചര്‍ കൂടി വരുന്നതോടെ വാട്‌സ്ആപ്പിന്റെ ജനപ്രീതി ഉയരുമെന്നതില്‍ സംശയമില്ല.

എന്നാല്‍ കഴിഞ്ഞ ദിവസമാണ് വാട്‌സ്ആപ്പിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങിയത്. എന്നാല്‍ ഈ പതിപ്പില്‍ ലൈവ് ലൊക്കേഷനിലും ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഓപ്ഷനുമാണ് അപ്‌ഡേറ്റായിരിക്കുന്നത്.

ഇനി പുറത്തിറങ്ങുന്ന പതിപ്പിലാണ് പുതിയ ഫീച്ചര്‍ എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here