ദിതാണ് ബിജെപി പറഞ്ഞ രാജ്യസ്‌നേഹം; ചാനല്‍ചര്‍ച്ചയ്ക്കിടെ നോക്കിചൊല്ലിയിട്ടും ദേശീയഗീതം ബിജെപി നേതാവിന് ബ്ബ ബ്ബ ബ്ബ; വീഡിയോ വൈറല്‍

ദില്ലി: മോദി സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ രാജ്യസ്‌നേഹത്തിന്റെ അപ്പോസ്തലന്‍മാരാണ് ബിജെപിക്കാരും സംഘപരിവാറുകാരും. എന്തിനും ഏതിനും രാജ്യസ്‌നേഹത്തെക്കുറിച്ച് പറയുന്നതാണ് ഇവരുടെ പൊതുരീതി.

ദേശീയഗാനവും ദേശീയപതാകയുമെല്ലാം സംരക്ഷിക്കാനെന്ന പേരില്‍ അക്രമം അഴിച്ചുവിടുന്ന കാര്യത്തിലും സംഘികള്‍ മുന്നിലാണ്. അതിനിടയിലാണ് വന്ദേമാതരം നിര്‍ബന്ധമാക്കാനുള്ള നീക്കം നടക്കുന്നത്.

 വന്ദേമാതരം ഒരു വരിപോലും ചൊല്ലാനറിയില്ല

ദേശീയ ഗീതമായ വന്ദേമാതരം നിര്‍ബന്ധമാക്കുന്നതായുള്ള വാര്‍ത്തകള്‍ വന്നതിനു പിന്നാലെ സംഘികള്‍ സടകുടഞ്ഞെഴുന്നേറ്റിട്ടുണ്ട്. എന്നാല്‍ രാജ്യസ്‌നേഹത്തിന്റെ അപ്പോസ്തലന്‍മാരായി സ്വയം വാഴ്ത്തുന്ന ഈ സംഘപരിവാറുകാര്‍ക്ക് വന്ദേമാതരം തെറ്റുകൂടാതെ ഒരു വരിപോലും ചൊല്ലാനറിയില്ലെന്നതാണ് സത്യം.

കാണാതെ അറിയില്ലെന്നത് പോട്ടെന്ന് വയ്ക്കാം. നോക്കി ചൊല്ലിയിട്ടുപോലും ബിജെപി നേതാവിന് വന്ദേമാതരം ചൊല്ലാനായില്ലെങ്കില്‍ പിന്നെ എന്തുപറയാനാണ്.

സ്‌കൂളുകളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ടുള്ള സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ വന്ദേമാതരത്തിന്റെ രണ്ട് വരിയെങ്കിലും പാടാന്‍ കഴിയുമോയെന്ന എതിരാളിയുടെ ചോദ്യത്തിന് മുന്നിലാണ് ബിജെപി വക്താവ് നവിന്‍കുമാര്‍ സിങ് നാണംകെട്ടത്.

രാജ്യസ്‌നേഹത്തെക്കുറിച്ച് വലിയ പ്രസംഗം നടത്തുന്ന താങ്കള്‍ക്ക് വന്ദേമാതരം ഒരുവരിയെങ്കിലും കാണാതെ ചൊല്ലാമോയെന്നായിരുന്നു മുഫ്തി ഇജാസ് അര്‍ഷദ് ഖാസ്മി ബി.ജെ.പി വക്താവിനോട് ചോദിച്ചത്.

പിന്നീടുള്ള നവിന്‍കുമാറിന്റെ പരാക്രമങ്ങള്‍ കാണേണ്ടതുതന്നെ. പരാക്രമങ്ങള്‍ക്കൊടുവില്‍ ഫോണ്‍ നോക്കി ചൊല്ലാന്‍ തുടങ്ങിയെങ്കിലും രക്ഷിയുണ്ടായില്ല. നോക്കി ചൊല്ലാന്‍ ശ്രമിച്ചിട്ടുപോലും ഒരു വരി പോലും പൂര്‍ത്തിയാക്കാനാകാത്തതോടെ ആര്‍ക്കും ചിരിയടക്കാനായില്ല.

സുനാമി, പുല്‍കിസിയാ തുടങ്ങിയ വാക്കുകളൊക്കെയാണ് ബിജെപി നേതാവ് വന്ദേമാതരത്തിന് സംഭാവനചെയ്തിരിക്കുന്നത്. എന്തായാലും സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. പരിഹാസശരങ്ങളാണ് ബിജെപി നേതാക്കള്‍ക്ക് നേരെ ഉയരുന്നത്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News