തൂവെള്ള തൂകുന്ന ഉഷസ്സായി നയന്‍സ്

നയന്‍ താര കാമുകന്‍ വിഘ്‌നേശ് ശിവന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിനായി നടത്തിയ അമേരിക്കന്‍ യാത്രയിലെ ചിത്രങ്ങള്‍ വൈറലായിരുന്നു. അന്ന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ചിത്രങ്ങളില്‍ എല്ലാം തൂവെള്ള നിറത്തിലുള്ള വസത്രങ്ങള്‍ അണിഞ്ഞാണ് നയന്‍സ് പ്രത്യക്ഷപ്പെട്ടത്.

ഇപ്പോഴിതാ വെള്ള വസ്ത്രങ്ങള്‍ അണിഞ്ഞുള്ള നയന്‍താരയുടെ മറ്റൊരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാവുന്നത്.

തന്റെ പുതിയ ചിത്രമായ വേലൈക്കാരന്റെ ഗാനരംഗത്തിന്റെ ചിത്രീകരണത്തിനായി രാജസ്ഥാനിലെ അജേമറിലാണ് നയന്‍താരയുളളത്.

ഗാനരംഗത്തില്‍നിന്നുളള നയന്‍താരയുടെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നത്. വെളളനിറത്തിലുളള ഗൗണ്‍ ആണ് നയസ് ധരിച്ചിരിക്കുന്നത്.

ശിവകാര്‍ത്തികേയനാണ് വേലക്കാരനിലെ നായകന്‍. ആദ്യമായാണ് നയന്‍താരയും ശിവകാര്‍ത്തികേയനും ഒന്നിക്കുന്നത്.

ഫഹദ് ഫാസിലാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here