പ്രഭാസിന്റെ ബ്രഹ്മാണ്ഡചിത്രം സഹോയുടെ രഹസ്യം പുറത്ത്

ഇന്ത്യന്‍ വെള്ളിത്തിരയില്‍ അത്ഭുത വിജയമാണ് ബാഹുബലി നേടിയത്. ചിത്രം പ്രഭാസിന്റെ കരിയറിന് നല്‍കിയ മികവ് ചെറുതല്ല. ഇന്ത്യയിലെമ്പാടും ആരാധകരുള്ള നടനായി പ്രഭാസ് മാറിയതും ബാഹുബലിയിലൂടെയാണ്.

ബാഹുബലിക്ക് ശേഷം താരത്തിന്റെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. സുജിത് റെഡ്ഡിയുടെ സഹോയെന്ന ബ്രഹ്മാണ്ഡചിത്രമാണ് താരത്തിന്റേതായി പുറത്തുവരാനിരിക്കുന്നത്.

ചേസ് രംഗം

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഏറ്റവും വലിയ രഹസ്യം പുറത്തുവന്നു. 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ചേസ് രംഗമാണ് സഹോയിലെ സവിശേഷതയെന്നാണ് വ്യക്തമാകുന്നത്.

ലോകപ്രശസ്തമായ ബുര്‍ജ് ഖലിഫയ്ക്കടുത്തായിരുന്നു ഈ ചേസ് രംഗം ചിത്രീകരിച്ചതെന്നും വ്യക്തമായിട്ടുണ്ട്. ശ്രദ്ധ കപൂറാണ് സഹോയിലെ നായിക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News