നിവിന്റെ നായികയ്ക്ക് അശ്ലീലസന്ദേശം; യുവാവിന് കിട്ടിയ പണി ഇങ്ങനെ

നടി റീബ മോണിക്ക ജോണിനെ ഫോണില്‍ ശല്യപ്പെടുത്തിയ ആരാധകരനെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ബസവനഗുഡിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഫ്രാങ്കഌന്‍ വിസിലിനെയാണ് പൊലീസ് പിടികൂടിയത്.

ജാമ്യത്തില്‍ വിട്ടയച്ചു

യുവാവിനെതിരെ ഐപിസി സെക്ഷന്‍ 354ഡി പ്രകാരം കേസ് ചാര്‍ജ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ റീബ, മഡിവാളയിലെ ഹൊസൂര്‍ മെയിന്‍ റോഡിലുള്ള സെന്റ് ആന്റണീസ് പള്ളിയില്‍ പോകുമ്പോള്‍ ഇയാള്‍ സ്ഥിരമായി പിന്തുടരാറുണ്ടെന്നും പരാതിയില്‍ പറയുന്നു.

റീബയുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച ഇയാള്‍ പിന്നീട് പതിവായി മെസേജുകള്‍ അയക്കാന്‍ തുടങ്ങി. ഇത് പിന്നീട് അശ്ലീല സന്ദേശങ്ങളിലേക്കും വഴിമാറി. ഇതോടെയാണ് പൊലീസില്‍ പരാതിപ്പെടാന്‍ താരം തീരുമാനിച്ചത്.

നിവിന്‍ പോളിയുടെ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലൂടെയാണ് റീബ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. നീരജ് മാധവ് നായകനാകുന്ന പൈപ്പിന്‍ ചുവട്ടിലെ പ്രണയമാണ് ഇനി പുറത്തിറങ്ങാനുള്ള മലയാള ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News