ഹാരിസണ്‍ എസ്റ്റേറ്റില്‍ തേയില നുള്ളുന്നതിനിടെ തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം; തോട്ടത്തില്‍ പരിശോധന നടത്താന്‍ മന്ത്രി സുനില്‍കുമാറിന്റെ നിര്‍ദേശം

കല്‍പ്പറ്റ: വയനാട്ടില്‍ ഹാരിസണ്‍ മലയാളം എസ്റ്റേറ്റില്‍ തേയില നുള്ളുന്നതിനിടെ നാലു തൊഴിലാളി സ്ത്രീകള്‍ക്ക് ദേഹാസ്വാസ്ഥ്യം.

ചര്‍ദിയും തലകറക്കവും അനുഭവപ്പെട്ട തൊഴിലാളികളെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കീടനാശിനിയുടെ മണമടിച്ചാണ് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് തൊഴിലാളികള്‍ പറഞ്ഞു.

ഹാരിസണ്‍ മലയാളം കമ്പനിയുടെ അച്ചൂര്‍ എസ്റ്റേറ്റില്‍ ഇന്നു രാവിലെയാണ് സംഭവം. തേയില നുള്ളാന്‍ പോയ നാലു സ്ത്രീകള്‍ക്ക് ചര്‍ദിയും തലചുറ്റലും അനുഭവപ്പെടുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

എന്നാല്‍ കൂടൂതല്‍ അസ്വസ്ഥതകള്‍ അനുഭവപ്പെട്ട മൂന്നു പേരെ പിന്നീട് സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. തേയില നുള്ളുന്നതിനടുത്തുള്ള മറ്റൊരു ഭാഗത്ത് കീടനാശിനി തളിക്കുന്നതിന്റെ മണമടിച്ചാണ് അസ്വസ്ഥകള്‍ അനുഭവപ്പെട്ടതെന്ന് തൊഴിലാളികള്‍ പറഞ്ഞു.

അതേസമയം, സാധാരണഗതിയില്‍ മരുന്നു തളിച്ച് 15 ദിവസത്തിനു ശേഷം മാത്രമാണ് ആ സ്ഥലത്ത് തേയില നുള്ളാന്‍ പോകാറുള്ളതെന്ന് അച്ചൂര്‍ എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ പറഞ്ഞു. കീടനാശിനി പ്രയോഗിക്കുന്നതിന്റെ തൊട്ടടുത്ത് തേയില നുള്ളാന്‍ പോയതാണ് ഇന്ന് പ്രശ്‌നത്തിന് കാരണമായതെന്നും ഇവര്‍ പറഞ്ഞു.

തേയിലയില്‍ കാണപ്പെടുന്ന ചെറുപ്രാണികളെ അകറ്റാനാണ് മരുന്നടിക്കുന്നത്. മരുന്നടിച്ചില്ലെങ്കില്‍ പ്രാണികള്‍ കാരണം ദേഹാസ്വാസ്ഥ്യമുണ്ടാകുമെന്നും തൊഴിലാളികള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News