മെന്‍റലിസ്റ്റ് ആദിയ്ക്ക് മുന്നില്‍ ഭയന്ന് വിറച്ച് അജു വര്‍ഗീസ്; സംഭവബഹുലമായ നിമിഷങ്ങള്‍ കൈരളി ടിവിയിലെ സീക്രഡ് കോഡിനിടെ; അത്ഭുതപ്പെടുത്തുന്ന വീഡിയോ

കൈരളി ടി വിയിലെ സീക്രഡ് കോഡ് എന്ന പരിപാടി ശ്രദ്ധേയമാകുന്നു. മെന്റലിസ്റ്റ് ആദി നടത്തുന്ന പരിപാടിക്കിടെ അജു വര്‍ഗീസിനുണ്ട അനുഭവം അമ്പരപ്പിക്കുന്നതായിരുന്നു.

മെന്റലിസ്റ്റ് ആദിയ്ക്ക് മുന്നില്‍ ഭയന്ന് വിറച്ചിരിക്കുന്ന അജു വര്‍ഗീസിന്റെ വീഡിയോ വൈറലായിട്ടുണ്ട്. ഷോക്കിങ് എന്ന് പറഞ്ഞുകൊണ്ട് അജു തന്നെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

ഒരു പൊതിയില്‍ നിന്നും അജുവിനെ കൊണ്ട് പാവയെ പുറത്തെടുപ്പിക്കുയും അതിന്റെ കണ്ണിലേക്ക് സൂക്ഷിച്ചുനോക്കാന്‍ പറയുകയുമാണ് ആദി. പാവയെ കയ്യില്‍ വെച്ചുകൊണ്ട് തന്നെ ഇന്ന് ജീവിച്ചിരിക്കാത്ത, എന്നാല്‍ അജുവിന് അടുപ്പമുള്ള ഒരാളെ മനസില്‍ വിചാരിക്കാന്‍ പറയുന്നു. അതിന് ശേഷം പാവയെ താഴെവെക്കാന്‍ പറയുകയും 50 രൂപ നോട്ട് അജുവിന് കൊടുക്കുകയും ചെയ്തു.

അതിന് ശേഷം പാവയുടെ കൈ ആദി മെഴുകുതിരികൊണ്ട് പൊള്ളിക്കുമ്പോള്‍ ഈ സമയം കണ്ണടച്ചിരിക്കുന്ന അജുവും തന്റെ കൈപൊള്ളുന്നതായി പറയുന്നു. കണ്ണു തുറന്നപ്പോള്‍ കൈപൊള്ളിയത് കണ്ട് പേടിച്ചുവിറച്ച അജുവിനെയാണ് വീഡിയോയില്‍ കാണുന്നത്.

ഇതിന് ശേഷം അജുവിനോട് വീണ്ടും കണ്ണടക്കാന്‍ ആദി പറയുന്നു. ‘ഞാന്‍ നിങ്ങളുടെ ശരീരത്തില്‍ തൊടുന്നതായി ഫീല്‍ ചെയ്യുന്നുണ്ടെങ്കില്‍ ഓര്‍ത്തുവെക്കണമെന്നും എവിടെയാണ് എത്ര തവണയാണ് ടച്ച് ചെയ്യുന്നതെന്ന് പറയണമെന്നും ആദി ആവശ്യപ്പെടുന്നു. അതിന് ശേഷം കണ്ണടക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ പാവയെ എടുക്കുന്ന ആദി അതിന്റെ മുഖത്ത് 50 രൂ നോട്ട് കൊണ്ട് തടവുകയാണ്.

എന്താണ് ഫീല്‍ ചെയ്തതെന്ന് അജുവിനോട് ചോദിക്കുമ്പോള്‍ മുഖം തടവിയതായി തോന്നിയെന്നായിരുന്നു അജുവിന്റെ മറുപടി. വീണ്ടും കണ്ണടക്കാന്‍ പറയുന്ന ആദി പാവയെ എടുത്ത് അതിന്റെ പുറത്ത് മൊട്ടുസൂചികൊണ്ട് കുത്തുകയും ഇതേസമയം തന്നെ പുറത്ത് ആരോ തൊട്ടതായി തോന്നിയെന്ന് അജുപറയുന്നതും തുടര്‍ന്നുള്ള രസകരമായ സംഭവങ്ങളാണ് പരിപാടിക്കിടെ ഉണ്ടായത്.

വീഡിയോ കാണാം

പ്രോഗാമിന്‍റെ പൂര്‍ണരൂപം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here