ബാഴ്സ സൂപ്പര്‍ താരം പടിയിറങ്ങുന്നു

ബാഴ്സലോണയുടെ സൂപ്പര്‍ താരം ഹാവിയര്‍ മഷറാനോ ക്ലബ് വിടാനൊരുങ്ങുന്നു. ഏഴു സീസണ്‍ ക്ലബിനായി കളിച്ച ശേഷമാണ് മഷറാനോ

വിട പറയുന്നത്. ഈ സീസണു ശേഷം ബാഴ്സയിേലൊണയിലുളള കളി മതിയാക്കാനാണു മഷറാനോയുടെ തീരുമാനം.

2010ല്‍ ലിവര്‍പൂളില്‍ നിന്നും ബാഴ്സയിലെത്തിയ താരം മുന്‍പ് ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായാണ് കളിച്ചിരുന്നതെങ്കിലും ബാഴ്സയില്‍ സെന്‍ട്രല്‍ ഡിഫന്ററായാണ് കളിക്കുന്നത്.

സാമുവല്‍ ഉംറ്റിറ്റിയുടെ ബാഴ്സയിലേക്കുള്ള വരവോടെ കളിയില്‍ അവസരം കുറഞ്ഞതാണ് ബാഴ്സ വിടാന്‍ ഈ അര്‍ജന്റീനിയന്‍ താരത്തെ പ്രേരിപ്പിക്കുന്നത്.

റഷ്യന്‍ ലോകകപ്പ് അടുത്തു നില്‍ക്കേ കൂടുതല്‍ കളി സമയം കിട്ടുന്ന ക്ലബിലേക്കു മാറി ദേശീയ ടീമിലേക്ക് ഇടം നേടിയെടുക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ക്ലബ് വിടാനുള്ള മഷറാനോയുടെ തീരുമാനം. ഏതെങ്കിലും അമേരിക്കന്‍ ക്ലബിലേക്കാവും താരം കൂടു മാറുകയെന്നാണു സൂചന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News