പാര്‍ട്ടി രൂപീകരിച്ചു; സൂപ്പര്‍താരം രാഷ്ട്രീയത്തിലേക്ക്

സിനിമാക്കാര്‍ രാഷ്ട്രീയത്തില്‍ സജീവമാകുകയാണ്. ജയലളിത, കുശ്ബു, പ്രഭു, ശരത് കുമാര്‍, ബാലകൃഷ്ണ എന്ന് തുടങ്ങി തമിഴിലും തെലുങ്കിലുമായി ധാരാളം താരങ്ങള്‍ രാഷ്ട്രീയത്തിലുണ്ട്.

ഇപ്പോള്‍ പുതിയ പാര്‍ട്ടിയുമായി രാഷ്ട്രീയത്തിലേയ്ക്ക് കടന്നിരിക്കുകയാണ് കന്നഡ സൂപ്പര്‍ താരം ഉപേന്ദ്ര. തന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടി താരം പ്രഖ്യാപിച്ചു.

കര്‍ണാടക പ്രഗ്‌ന്യാവന്ത ജനത പക്ഷ എന്നാണ് പാര്‍ട്ടിയുടെ പേര്. സാധാരണക്കാര്‍ക്ക് വേണ്ടിയാണ് തന്റെ പാര്‍ട്ടിയെന്നും രാഷ്ട്രീയത്തില്‍ സുതാര്യ ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും പാര്‍ട്ടി പ്രഖ്യാപിച്ച് ഉപേന്ദ്ര പറഞ്ഞു.

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും മത്സരിക്കുമെന്നും ഉപേന്ദ്ര പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News