കണ്ണൂരില്‍ വീട്ടമ്മയെ പീഡിപ്പിച്ച 85കാരനായ ബിജെപി നേതാവിനെതിരെ കേസ്; വഴങ്ങിയില്ലെങ്കില്‍ മക്കളെയടക്കം ഉപദ്രവിക്കുമെന്ന് ഭീഷണി

കണ്ണൂര്‍: വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച പരാതിയില്‍ ബിജെപി നേതാവായ എണ്‍പത്തഞ്ചുകാരനെതിരെ കേസെടുത്തു.

വിമുക്തഭടനും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരിക്കൂര്‍ ബ്‌ളോക്ക് പഞ്ചായത്തിലെ മലപ്പട്ടം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയുമായിരുന്ന ചെറുപഴശ്ശിയിലെ എ കെ നാരായണനെതിരെയാണ് വീട്ടമ്മ പൊലീസിലും മുഖ്യമന്ത്രിക്കും വനിതാകമീഷനും ഉള്‍പ്പെടെ പരാതി നല്‍കിയത്.

മയ്യില്‍ പൊലീസാണ് നാരായണനെതിരെ കേസെടുത്തത്

ലൈംഗിക താല്‍പര്യത്തോടെ നിരന്തരമായി ശല്യം ചെയ്യുകയും തന്റെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ മക്കളെയടക്കം ഉപദ്രവിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് വീട്ടമ്മ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

വീട്ടില്‍ കയറി കൈയേറ്റം ചെയ്യുകയും നേരിട്ടും ഫോണ്‍ വഴിയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിലുണ്ട്. വനിതാക്ഷേമ മന്ത്രി, ഡിജിപി, വനിതാ കമീഷന്‍, കണ്ണൂര്‍ ഡിവൈഎസ്പി,വളപട്ടണം സിഐ, കണ്ണൂര്‍ വനിതാ സെല്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

മയ്യില്‍ പൊലീസ് പരാതിക്കാരിയില്‍നിന്ന് മൊഴിയെടുത്തു. സ്ത്രീപീഡനത്തിന് പരാതി നല്‍കുമെന്ന് ഉറപ്പായതോടെ ഇവരുടെ മകന്‍ ഭീഷണിമുഴക്കിയതായി കാണിച്ച് നാരായണന്‍ മയ്യില്‍ പൊലീസില്‍ പരാതി നല്‍കി.

ഇയാള്‍ക്കെതിരെ പൊതുസ്ഥലം കൈയേറി മതില്‍ നിര്‍മിച്ചതടക്കമുള്ള നിരവധി കേസുകളുണ്ട്. ബിജെപി സംസ്ഥാന കൌണ്‍സില്‍ അംഗമായ ബേബി സുനാഗറിന്റെ അച്ഛനാണ് നാരായണന്‍.

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബ്‌ളോക്ക് പഞ്ചായത്തില്‍ വനിതാ സംവരണ വാര്‍ഡില്‍ സമര്‍പ്പിച്ച പത്രിക തെരഞ്ഞെടുപ്പ് കമീഷന്‍ തള്ളുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel