വ്യവസായിയെ കബളിപ്പിച്ച് 68 ലക്ഷവുമായി മുങ്ങി; പ്രതി സൈബര്‍ പൊലീസിന്റെ പിടിയില്‍

തിരുവനന്തപുരം: വ്യവസായിയെ കബളിപ്പിച്ച് 68 ലക്ഷവുമായി മുങ്ങിയ പ്രതിയെ സൈബര്‍ ക്രൈം പൊലീസ് പിടികൂടി.

എറണാകുളം സ്വദേശിയായ ഒരു വ്യവസായിക്ക് എക്‌സ്‌പോര്‍ട്ടിങ്ങിംഗ് ലൈസന്‍സ് വാങ്ങി നല്‍കാം എന്ന കരാറിലാണ് രാജസ്ഥാന്‍ സ്വദേശിയായ ജയേഷ് കുമാര്‍ അഗര്‍വാള്‍ 68 ലക്ഷം കബളിപ്പിച്ചെടുത്തത്.

ഇംഗ്ലീഷ് മരുന്നിന്റെ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ടാഗനി റൂള്‍സ് എന്ന കമ്പനിയുടെ എക്‌സ്‌പോര്‍ട്ടിംഗ് ലൈസന്‍സ് വാങ്ങി നല്‍കാം എന്ന പേരിലാണ് പണം തട്ടിയെടുത്തത്.

2014ലായിരുന്നു തട്ടിപ്പ് നടന്നത്. പണവുമായി ഇയാള്‍ കടന്ന് കളഞ്ഞതിനെ തുടര്‍ന്നാണ് വ്യവസായി എറണാകുളം പോലീസിനെ സമീപിച്ചത്. എന്നാല്‍ കേസില്‍ പുരോഗതി ഉണ്ടാവാതതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ചിന് കീഴിലെ തിരുവനന്തപുരം സൈബര്‍ പോലീസിന് കൈമാറുകയായിരുന്നു.

പ്രതിയുടെ ഇമെയില്‍ ചോര്‍ത്തിയ പോലീസ് ജയേഷ് കുമാര്‍ ഇപ്പോള്‍ മുബൈയില്‍ ഉണ്ടെന്ന് കണ്ടെത്തി. സൈബര്‍ DySP ഇക്ബാല്‍, എസ്.ഐ അനീഷ് കരീം, സൈബര്‍ പോലീസ് ഉദ്യോഗസ്ഥരായ സുനില്‍, ഷിബു എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയ പിടികൂടിയത്. ട്രാന്‍സിസ്റ്റ് വാറണ്ട് ലഭിച്ചാലുടന്‍ പ്രതിയെ കേരളത്തിലെത്തിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here