നയന്‍താര ചോദിച്ചത് 6 കോടി; കിട്ടിയത് കേട്ട് ഞെട്ടേണ്ട

നയന്‍താരയെ ഇനി പിടിച്ചാല്‍ പിടി കിട്ടില്ല.ഏറ്റവും പുതിയ തെലുങ്ക് ചിത്രത്തിലെ അഭിനയത്തിന് നയന്‍താര നിര്‍മ്മാതാവിനോട് ചോദിച്ചത് 6 കോടി. 6 അല്ല ഇരട്ടി കൊടുക്കാമെന്ന് നിര്‍മ്മാതാവ്.

നിര്‍മ്മാതാവ് മറ്റാരുമല്ല. ചിരഞ് ജീവിയുടെ മകന്‍ രാംചരണ്‍.നയന്‍സിന്റെ നായകനാകട്ടെ സാക്ഷാല്‍ ചിരഞ് ജീവിയും.

ചിരഞ്ജീവി നായകനാകുന്ന ഉയ്യലവാഡാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തില്‍ നായികയായി നയന്‍സിനെയാണ് വിളിച്ചത്.

മുമ്പ് പ്രായമുള്ളവരുടെ നായികയാവാന്‍ പറ്റില്ലെന്ന് പറഞ്ഞ താരം അടുത്തിടെ നിലപാട് മാറ്റിയിരുന്നു.
150 കോടിയാണ് മുതല്‍ മുടക്ക്.

സുരേന്ദ്ര റെഡ്ഡിയാണ് സംവിധാനം. മൂന്ന് ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്. സാധാരണ ചിത്രങ്ങള്‍ക്ക് നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ ഡേറ്റ് നിര്‍മാതാവ് ആവശ്യപ്പെട്ടതിനാല്‍ ആറ് കോടി രൂപ പ്രതിഫലം വേണമെന്ന് നയന്‍സ് ആവശ്യപ്പെട്ടു.

ഇതറിഞ്ഞ പലരും അമ്പരന്നു.  എന്നാല്‍ ആറ് കോടിയല്ല അതിന്റെ ഇരട്ടി തരാമെന്ന് പറഞ്ഞ രാംചരണിന്റെ മറുപടിയാണ് തെലുങ്ക് സിനിമാലോകത്തെ അമ്പരപ്പിച്ചു കളഞ്ഞത്.

മറ്റ് പല സിനിമകളും ഒഴിവാക്കിയാണ് നയന്‍താര ചിരഞ്ജീവിയുടെ സിനിമയുമായി സഹകരിക്കുന്നത്. ആദ്യമായാണ് ചിരഞ്ജീവിയുടെ നായികയായി നയന്‍താര എത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News