അപാര്‍ട്ട്‌മെന്റില്‍ നിന്നും കണ്ടെത്തിയത് ഒന്‍പതോളം മൃതദേഹങ്ങളുടെ ഭാഗങ്ങള്‍; യുവാവ് അറസ്റ്റില്‍

23കാരിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍.

ജപ്പാനിലെ ടോക്കിയോയിലാണ് സംഭവം. യുവാവിന്റെ അപാര്‍ട്ട്‌മെന്റില്‍ നിന്നും ഒന്‍പതോളം മൃതദേഹങ്ങളുടെ ഭാഗങ്ങളാണ് കണ്ടെത്തിയത്.

സംഭവത്തില്‍ 29കാരന്‍ അറസ്റ്റിലായി. 23കാരിയെ കാണാനില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു യുവാവിന്റെ ഫഌറ്റില്‍ പരിശോധന നടത്തിയത്.

അറസ്റ്റിലായ യുവാവിനൊപ്പം യുവതി അപാര്‍ട്ട്‌മെന്റിന് സമീപത്തൂടെ നടക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ നിന്നും പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News