‘ആപദ്ഘട്ട’ത്തില്‍ ജയറാമിന് രക്ഷകനായത് മകന്‍ കാളിദാസന്‍; വീഡിയോ വൈറല്‍

നടന്‍ ജയറാമിന്റെയും മകന്‍ കാളിദാസന്റെയും ഇംഗ്ലീഷ് പറച്ചിലാണ് ഇപ്പോള്‍ യൂട്യൂബിലെ ഹിറ്റ്.

സംഭവം ഇങ്ങനെ:

ജെല്ലിക്കെട്ടിനെക്കുറിച്ച് ദേശീയ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടര്‍ ജയറാമിനോട് ചോദ്യം ചോദിച്ചു. തമിഴില്‍ മറുപടി പറയാന്‍ തുടങ്ങിയ ജയറാമിനോട് റിപ്പോര്‍ട്ടര്‍ ഇംഗ്ലീഷില്‍ മറുപടി പറയാന്‍ പറഞ്ഞു.

ഇംഗ്ലീഷില്‍ പറഞ്ഞു തുടങ്ങിയെങ്കിലും തന്നെക്കാള്‍ നന്നായി ഇംഗ്ലീഷില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ മകന്‍ കാളിദാസനാണ് മിടുക്കനെന്ന് റിപ്പോര്‍ട്ടറോട് ജയറാം പറഞ്ഞു.

ഉടന്‍ തന്നെ കാളിദാസനെ വിളിച്ചു വരുത്തുകയും ചെയ്തു. കാളിദാസന്‍ മണി മണിയായി കാര്യങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. നന്നായി ഇംഗ്ലീഷ് സംസാരിക്കാനറിയില്ലെന്ന് പരസ്യമായി പറഞ്ഞ ജയറാമിന്റെ നല്ല മനസ്സിനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ നല്ല നമസ്‌കാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News