റിലയന്‍സ് കൊടുത്ത പണി

ഒരു മുന്നറിയിപ്പുമില്ലാതെ റിലയന്‍സ് സര്‍വ്വീസുകള്‍ നിര്‍ത്തലാക്കി. ശക്തമായ പ്രതിഷേധവുമായി ഉപഭോക്താക്കള്‍. റിലയന്‍സ് കമ്യൂണിക്കേഷനും ടാറ്റ ഡോകോമോയും സേവനം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

നവംബര്‍ 30ന് ടുജി നെറ്റ്‌വര്‍ക്ക് സേവനം പൂര്‍ണമായും നിര്‍ത്താനാണ് നീക്കമുണ്ടായിരുന്നത്.പറഞ്ഞ തീയതി അവസാനിക്കാന്‍ ഒരുമാസം ബാക്കിനില്‍ക്കേ ഒക്‌ടോബര്‍ 28 മുതല്‍ തന്നെ സേവനങ്ങള്‍ നിലച്ചു.

ഗ്യാസ് കണക്ഷന്‍ അടക്കം നിരവധി ആവശ്യങ്ങള്‍ക്കായി ഫോണ്‍ നമ്പര്‍ നല്‍കിയവരാണ് കമ്പനിയുടെ പുതിയ തീരുമാനത്തോടെ വെട്ടിലായിരിക്കുന്നത്.

നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ള മുഴുവന്‍ സേവനങ്ങളും നിലയ്ക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. മറ്റു കണക്ഷനുകളിലേക്ക് പോര്‍ട്ട് ചെയ്യാന്‍ പോലും സമയം നല്‍കാതെയാണ് റിലയന്‍സിന്റെ നടപടി.

റിലയന്‍സിന്റെയും ഡോക്കോമോയുടേയും സേവനം കേരളത്തിലെ മിക്കപ്രദേശങ്ങളിലും നിലച്ചു. ടവറുകള്‍ പ്രവര്‍ത്തന രഹിതമായതാണ് കാരണം.

നിരവധി ഉപഭോക്താക്കള്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം ഉപയോഗിച്ച് മാറാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

നിലവിലുള്ള കമ്പനിയില്‍നിന്ന് മാറണമെങ്കില്‍ ആറ് ഡിജിറ്റല്‍ നമ്പറുള്ള പോര്‍ട്ടിങ് കോഡ് ആവശ്യമാണ്. എസ്എംഎസ് വഴിയാണ് കോഡ് ലഭിക്കുക. ടവറുകള്‍ നിശ്ചലമായതോടെ കോഡ് ലഭിക്കാതായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News