ഗൗരിയുടെ പിതാവ് സംസാരിക്കുമ്പോള്‍ മൗനത്തോടെ കേള്‍ക്കണമായിരുന്നു, പകരം അദ്ദേഹത്തെ അപമാനിക്കുകയാണ് ചെയ്തത്; ട്രിനിറ്റി സ്‌കൂളിലെ രക്ഷകര്‍ത്താക്കള്‍ക്കെതിരെ കളക്ടര്‍

കൊല്ലം: ഗൗരിയുടെ പിതാവ് പ്രസന്നനെ കൂകി വിളിച്ച രക്ഷകര്‍ത്താക്കള്‍ക്കെതിരെ കൊല്ലം ജില്ലാ കളക്ടര്‍ കാര്‍ത്തികേയന്റെ രൂക്ഷ വിമര്‍ശനം.

ഗൗരിയുടെ പിതാവ് സംസാരിക്കുമ്പോള്‍ മൗനത്തോടെ കേള്‍ക്കണമായിരുന്നു. പകരം അദ്ദേഹത്തെ അപമാനിക്കുകയാണ് ചെയ്തത്. ഒരു വിഭാഗം രക്ഷിതാക്കളുടെ പെരുമാറ്റം വളരെ മോശമായെന്നും കളക്ടര്‍ പറഞ്ഞു.

സ്‌കൂളില്‍ ഗൗരി ജീവനൊടുക്കിയ സംഭവത്തിലാണ് രണ്ടാം തവണ ജില്ലാ ഭരണം കൂടം സ്‌കൂള്‍ പിടിഐയുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും വിദ്യാര്‍ത്ഥി യുവജന സംഘടനകളുടേയും യോഗം വിളിക്കുന്നത്. ഈ യോഗത്തിലാണ് സര്‍ക്കാര്‍ നിലപാട് കളക്ടര്‍ പങ്കുവച്ചത്.

സ്‌കൂള്‍ അധികൃതരില്‍ നിന്ന് തെറ്റ് സംഭവിച്ചാല്‍ അതിനെ ചോദ്യം ചെയ്യേണ്ട. പിടിഐ ഈ യോഗത്തില്‍ പോലും സ്‌കൂള്‍ മാനേജ്‌മെന്റിനെ എന്തിന് പിന്തുണച്ച് രംഗത്തു വരുന്നുവെന്നും, രക്ഷിതാക്കള്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ പരാതി ഉണ്ടെങ്കില്‍ അവര്‍ ആരോട് പരാതി ഉന്നയിക്കുമെന്നും കളക്ടര്‍ ചോദിച്ചു.

ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നതിനാല്‍ കോടതി നിലപാടിനായി കാത്തിരിക്കുകയാണെന്ന കൊല്ലം എസിപിയുടെ അറിയിപ്പിനെ കളക്ടര്‍ ഇടപെട്ട് തിരുത്തിക്കുകയും ചെയ്തു. ഉടന്‍ പ്രതികളെ പിടികൂടുകയാണ് വേണ്ടതെന്നും കളക്ടര്‍ കാര്‍ത്തികേയന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News