കേരള പിറവി ദിനത്തില്‍ മതസൗഹാര്‍ദ്ദത്തിന്റെ പുതിയ ജിമിക്കി കമ്മല്‍ എത്തുകയാണ്.തിരുവാതിര കളിയും മാര്‍ഗ്ഗം കളിയും ഒപ്പനയും ഒന്നിച്ചു ചേര്‍ത്താണ് ഇത്തവണ ജിംക്കി കമ്മല്‍ പുതിയ ദൃശ്യ രൂപത്തില്‍ എത്തുന്നത്
യൂട്യൂബ് ചാനല്‍ ആയ ബൂഗി ബട്ടര്‍ഫ്‌ളൈസ് ആണ് ഇതു ഒരുക്കിയിരിക്കുന്നത്. ജിമിക്കി കമ്മലിന്റെ പല വേര്‍ഷനും ഇറങ്ങി.അതില്‍ നിന്നൊക്കെ വ്യത്യസ്തമാണ് ഈ ജിമിക്കി കമ്മല്‍.ഡപ്പാം കൂത്ത് ഒന്നുമില്ലാതെ പരമ്പരാഗതമായ നൃത്ത ചുവടുകളാണ് ഈ ജിമിക്കി നിറയെ.
അതില്‍ തിരുവാതിരകളിയും ഒപ്പനയും മാര്‍ഗ്ഗം കളിയും.മത സൗഹാര്‍ദ്ദത്തിന്റെ മനോഹരമായ ജിമിക്കിക്കമ്മല്‍. കോഴിക്കോട്ടുകാരനായ അനൂപ് ഗംഗാധരന്റേതാണ് ഗാനത്തിന്റെ ആശയവും സംവിധാനവും.
അശ്വതി വെല്ലൂരിന്റേതാണ് കൊറിയോഗ്രാഫി. ഹിന്ദുസ്ഥാനി ഗായിക ഐശ്വര്യ കല്യാണി ആണ് ആദ്യ ഫീമെയില്‍ വേര്‍ഷന്‍ ജിംക്കി കമ്മല്‍ ആലപിച്ചിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here