കണ്ടന്‍ പൂച്ചയ്ക്കുമുണ്ട് അവകാശങ്ങള്‍; ഗൗരിയമ്മയുടെ കുശലങ്ങള്‍ ചോദിച്ചും പറഞ്ഞും മന്ത്രി തോമസ് ഐസക്

ആലപ്പുഴയിലെ കെ. ആര്‍ ഗൗരിയമ്മയുടെ വസതിയില്‍ എത്തി മന്ത്രി തോമസ് ഐസക് ആരോഗ്യവിവരങ്ങള്‍ തിരക്കുന്നത് പുതിയതല്ല. എന്നാല്‍ സാധാരണയുള്ള രാഷ്ട്രീയ വര്‍ത്തമാനവും ദേഷ്യപ്പെടലൊന്നും ഇത്തവണ ഉണ്ടായില്ലെന്ന് അദ്ദേഹം തന്നെ പറയുന്നു.

ഇത്തവണ സംസാരം മുഴുവനും കണ്ടന്‍പൂച്ചയെക്കുറിച്ചായിരുന്നു. അവനായിരുന്നു ഇത്തവണത്തെ താരം. മന്ത്രി തോമസ് ഐസക് ഫെയ്‌സ്ബുക്കിലൂടെയാണ് കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ അറിയിച്ചത്.

ആ കണ്ടന്‍പൂച്ച ഒരിക്കല്‍ തന്നെ കടിച്ചെങ്കിലും സ്‌നേഹമുള്ളവനാണെന്നാണ് ഗൗരിയമ്മയുടെ വിലയിരുത്തല്‍. വീട്ടില്‍ ഭക്ഷണത്തിനും ഉറക്കത്തിനുമെല്ലാം അവന് ചില അവകാശങ്ങളുണ്ട്. അത് അംഗീകരിച്ചുകൊടുത്തില്ലെങ്കില്‍ അലമ്പ് ഉണ്ടാകും എന്നതും തീര്‍ച്ചയാണ്.

അങ്ങനെ പതിവ് പോലെ വളരെ സൗഹാദപരവും ഒപ്പം ഗൗരിയമ്മയുടെ പ്രിയപ്പെട്ട കണ്ടനെയും ഇത്തവണ പരിചയപ്പെട്ടതിന്റെ സന്തോഷത്തിലാണ് തോമസ് ഐസക് മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News