ജോലിക്കിടെ പരുക്കേറ്റ ഇതര സംസ്ഥാനത്തൊഴിലാളിയെ കരാറുകാരന്‍ നാട്ടിലേക്കയച്ചു; വേദന സഹിക്കാന്‍ വയ്യാതെ നിലവിളിച്ച തൊഴിലാളിയെ യാത്രക്കാര്‍ ആശുപത്രിയിലെത്തിച്ചു

മലപ്പുറത്ത് കെട്ടിട നിര്‍മ്മാണത്തിനെത്തിയ ഉത്തര്‍ പ്രദേശ് സ്വദേശി സലീമാണ് കഴിഞ്ഞ ദിവസം കെട്ടിടത്തില്‍ നിന്നും വീണ് സാരമായി പരിക്കേറ്റത്. പ്രഥമ ശുശ്രൂഷ നല്‍കി കരാറുകാരന്‍ സലീമിനെ നാട്ടിലേക്ക് പറഞ്ഞു വിടുകയായിരുന്നു.

യാത്രക്കിടെ വേദന സഹിക്ക വയ്യാതെ നിലവിളിക്കുകയായിരുന്ന സലീമിന്റെ വിഷമം യാത്രക്കാര്‍ സ്റ്റേഷന്‍ മാസ്റ്ററെ അറിയയിക്കുകയും തുടര്‍ന്ന് ഇവര്‍ ആരോഗ്യമന്ത്രി കെകെ ഷൈലജയെ വിവരം ധരിപ്പിക്കുകയുമായിരുന്നു.

മന്ത്രി ഇടപെട്ട് സലീമിനെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കരാറുകാര്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം ഉണ്ടെങ്കിലും പലപ്പോഴും ഇത് നടക്കുന്നില്ലെന്നതാണ് വാസ്തവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News