ന്യൂയോര്‍ക്കില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാഹനം ഓടിച്ചു കയറ്റി ആക്രമണം; എട്ടു മരണം

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ലോവര്‍ മാന്‍ഹാട്ടനില്‍ കാല്‍നടക്കാര്‍ക്കും സൈക്കിള്‍യാത്രികര്‍ക്കും ഇടയിലേക്ക് അക്രമി ട്രക്ക് ഓടിച്ചു കയറ്റി. സംഭവത്തില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വേള്‍ഡ് ട്രേഡ് സെന്റര്‍ സ്മാരകത്തിനു സമീപമാണ് സംഭവമുണ്ടായത് .സംഭവത്തില്‍ 29 കാരനായ സെയ്ഫുള്ള സയ്‌പോവ് എന്നയാളെ പിടികൂടിയതായി പോലീസ് അറിയിച്ചു.

ഇയാളെ വെടിവച്ച് വീഴ്ത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടു തോക്കുകളും പോലീസ് കണ്ടെടുത്തു.

സ്ഥലത്തിന്റെ നിയന്ത്രണം പൂര്‍ണമായും പോലീസ് ഏറ്റെടുത്തു. നടന്നത് ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായും അന്വേഷണം നടക്കുകയാണെന്നും ന്യൂയോര്‍ക്ക് പോലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News