അച്ഛാ ദിന്‍ വന്നില്ല; പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു

ദില്ലി : രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലണ്ടറിന് 94 രൂപ കൂട്ടി.

ഇതോടെ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന്റെ വില 729 ആയി.സബ്‌സിഡിയുള്ള സിലിണ്ടറിന് 4 രൂപ 60 പൈസ കൂടും.

19 കിലോ തൂക്കമുള്ള വാണിജ്യ സിലിണ്ടറിന് 146 രൂപ കൂടിയതോടെ സിലിണ്ടറുകളുടെ വില 1289 രൂപയായി. പുതുക്കിയ വില ഇന്ന് പ്രാബല്യത്തില്‍ വരും.

പാചകവാതക സിലിണ്ടറിന് 94 രൂപ കൂടിയതില്‍ സബ്‌‌സിഡിയുള്ള സിലിണ്ടറിന് 88രൂപ 40 പൈസ സബ്‌സിഡിയായി ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News