ഐശ്വര്യറായിക്ക് ഷഹനാസ് ആകാന്‍ നൂറുവട്ടം സമ്മതം

ഷഹനാസ് ഹുസൈന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി എത്തുന്ന ചിത്രത്തില്‍ ഐശ്വര്യ റായ് നായികയാകുമെന്ന് സൂചന.

പൂജ ബേട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബ്യൂട്ടീഷനായ ഷഹനാസ് ഹുസൈന്റെ വേഷം ചെയ്യാന്‍ ആദ്യം പ്രിയങ്ക ചോപ്രയെ ആയിരുന്നു സമീപിച്ചത്.

എന്നാല്‍ ഹോളിവുഡില്‍ തിരക്കായതിനാല്‍ തനിക്ക് ചിത്രവുമായി സഹകരിക്കാന്‍ കഴിയില്ലായെന്ന് പ്രിയങ്ക അറിയിച്ചു.

ഇതോടെയാണ് ഐശ്വര്യ റായിയിലേക്ക് നായികാവേഷം എത്തുന്നത്. തിരക്കഥ വായിച്ച ഐശ്വര്യ റായ് ചിത്രത്തില്‍ അഭിനയിക്കാമെന്ന് സമ്മതംമൂളിയതായിട്ടാണ് പുറത്തുവരുന്ന വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News