ലോക മലയാളികള്‍ക്കുമുണ്ട് ഒരു കേരള ഗാനം; ഭൂമി മലയാളത്തിന്റെ ഗൃഹാതുരത്വത്തിന്റെ വികാരവാങ്മയമായി മാറിയ വരികള്‍

പി. ഭാസ്‌കരന്റെ മാമലകള്‍ക്കപ്പുറത്ത് മറുനാടന്‍ മലയാളികളുടെ എക്കാലത്തെയും വലിയ മലയാളി മെമ്മോറിയല്‍ ആ പാട്ടാണ്.

നിണമണിഞ്ഞ കാല്പാടുകള്‍ എന്ന സിനിമയിലേതാണ് ആ ഗാനം. ചിട്ടപ്പെടുത്തിയത് എം. എസ്. ബാബുരാജ്. മലയാളത്തിന്റ ഈ വികാരഗീതത്തിനു ശബ്ദം നല്കിയത് ഒരു തെലുഗുഗായകനാണ് എന്നത് മറ്റൊരു സവിശേഷത. പിബി ശ്രീനിവാസ് ആണ് ആ പാട്ടുകാരന്‍.

ശ്രീനിവാസിന്റെ ഏറ്റവും പ്രസിദ്ധമായ മലയാളം പാട്ടുകളില്‍ ഒന്നായി മാറി മാമലകള്‍ക്കപ്പുറത്ത്. ഒരിക്കല്‍ മുംബൈയില്‍ ഒരു ഗാനമേളയില്‍ വണ്‍സ് മോര്‍ വിളികള്‍ക്കു വഴങ്ങി അദ്ദേഹത്തിന് ഒരു ഡസന്‍ തവണ ഈ പാട്ടു പാടേണ്ടി വന്നു എന്ന് കഥയുണ്ട്.

നവംബര്‍ ഒന്നിന്റെ ഗാനസ്മൃതിയില്‍ ഈ ഗാനത്തിനുമുണ്ട് ഒരു മുന്‍നിരയിടം:

മാമലകള്‍ക്കപ്പുറത്തു മരതകപ്പട്ടുടുത്ത്
മലയാളമെന്നൊരു നാടുണ്ട് – കൊച്ചു
മലയാളമെന്നൊരു നാടുണ്ട് കാടും തൊടികളും കനകനിലാവത്ത് കൈകൊട്ടിക്കളിക്കുന്ന നാടുണ്ട്

കായലും പുഴകളും കതിരണിവയലിന് കസവിട്ടു ചിരിക്കുമാ ദേശത്ത് തൈത്തെങ്ങിന്‍ തണലത്ത് താമരക്കടവത്ത് കിളിക്കൂടു പോലൊരു വീടുണ്ട് -കൊച്ചു കിളിക്കൂടു പോലൊരു വീടുണ്ട്

വീടിന്റെയുമ്മറത്ത് വിളക്കും കൊളുത്തിയെന്റെ –
വരവും കാത്തിരിക്കുന്ന പെണ്ണുണ്ട്
കൈതപ്പൂനിറമുള്ള കവിളത്തു മറുകുള്ള
കരിനീലക്കണ്ണുള്ള പെണ്ണുണ്ട്

എന്നെയും കാത്തുകാത്തു കണ്ണുനീര്‍ തൂകുന്നോളേ നിന്നരികില്‍ പറന്നെത്താന്‍ ചിറകില്ലല്ലോ മധുരക്കിനാവിന്റെ മായാവിമാനത്തിന്ന് മനുഷ്യനെ കൊണ്ടു പോകാന്‍ കഴിവില്ലല്ലോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News