സച്ചിദാനന്ദന്‍ ഇക്കാലത്തെ എഴുത്തച്ഛന്‍വഴിക്കവി

സച്ചി മാഷ്‌ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിക്കുമ്പോള്‍ മലയാളികള്‍ ആദ്യമോര്‍ക്കുക എഴുത്തച്ഛന്‍ എഴുതുമ്പോള്‍ എന്ന കവിതയാണ്.

ആരാണ് കവി, എന്താണ് കവിത, എങ്ങനെയാണ് കവിത പിറവി കൊള്ളുന്നത്, എന്താണ് കവിത അവശേഷിപ്പിക്കുന്നത് എന്നീ ചോദ്യങ്ങളോടുള്ള കവിയുടെ ഉത്തരം ഈ കവിതയിലുണ്ട്. എഴുത്തച്ഛന്‍ എന്ന മലയാളികളുടെ മഹാകവിയെ, എഴുത്തച്ഛന്റെ മഹാസൃഷ്ടിയായ അധ്യാത്മരാമായണത്തെ കവി എങ്ങനെ സാംസ്‌കാരികമായി വ്യാഖ്യാനിക്കുന്നു എന്നതിനും സാക്ഷ്യം നില്ക്കുന്നു ഈ കവിത.

ഉണങ്ങിയ പനയോല
ത്താളില്‍ സീത
തല കുനിച്ചിരിക്കുന്നു,
അവമതി സഹിയാഞ്ഞു
നിലവിളിച്ചലറുന്നു
അവളുടെ മാനം കാക്കാന്‍
എഴുത്തോല പിളരുന്നു എന്ന് എഴുതിക്കൊണ്ടാണ് സച്ചിദാനന്ദന്‍ എഴുത്തച്ഛനെഴുതുമ്പോള്‍ അവസാനിപ്പിക്കുന്നത്. രാമായണത്തെക്കുറിച്ചുള്ള ഫാസിസ്റ്റ് വ്യാഖ്യാനങ്ങള്‍ കോമരം തുള്ളുന്ന കാലത്ത്, രാമായണത്തെയും എ!ഴുത്തച്ഛനെയും ചരിത്രപക്ഷത്തുനിന്നു വായിച്ചു പാടിയ കവിയ്ക്കു കിട്ടുന്ന എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് രാഷ്ട്രീയാര്‍ത്ഥങ്ങള്‍ തന്നെയുണ്ട്.

കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമായ എഴുത്തച്ഛന്‍ സമ്മാനം സച്ചി മാഷെ തേടിയെത്തുമ്പോള്‍ നമുക്ക് ഉറപ്പിച്ചു പറയാം എഴുത്തച്ഛന്റെ നേരവകാശിയാണ് ആ നാമധേയത്തിലുള്ള പുരസ്‌കാരത്തിലൂടെ ആദരിക്കപ്പെടുന്നത്.

എഴുത്തച്ഛനെഴുതുമ്പോള്‍:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News