സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് ലീഗ് നേതാക്കളുമായും അടുത്തബന്ധം; പ്രതികളുടെ കട ഉദ്ഘാടനം ചെയ്തത് മുനവറലി ശിഹാബ് തങ്ങള്‍

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി മുസ്ലീം ലീഗ് നേതാക്കള്‍ക്കും അടുത്ത ബന്ധം.

ഷഹബാസും കാരാട്ട് ഫൈസലും കൊടുവള്ളിയില്‍ ആരംഭിച്ച സ്വര്‍ണക്കട ഉദ്ഘാടനം ചെയ്തത് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങളാണ്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നു.

കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസിലെ മൂന്നാം പ്രതിയായ അബ്ദുള്‍ ലൈസിന്റെ കൂടെ യുഡിഎഫ് നേതാക്കള്‍ നില്‍ക്കുന്ന ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ്, യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് എന്നിവര്‍ ലൈസിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്. ദുബായ്‌യിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍വച്ചാണ് ഈ ഫോട്ടോകള്‍ എടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News