അടിതെറ്റി ബാര്‍സ; പ്രതീക്ഷയോടെ റയല്‍

ഗ്രൂപ്പ് ഡി
ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണയ്ക്ക് സമയനിലക്കുരുക്ക്. ഓളിമ്പ്യാക്കോസ് ആണ് ബാഴ്സയെ സമനിലയില്‍ തളച്ചത്. ഗ്രീസില്‍ നടന്ന മത്സരത്തില്‍ ഗോള്‍ രഹിത സമനിലയിലാണ് ഒളിമ്പ്യാക്കോസ് ബാഴ്സയെ തളച്ചത്. മെസ്സിയും സുവാരസുമടക്കമുളള വന്‍ താരനിരയെ ഒളിമ്പ്യാക്കോസ് പ്രതിരോധം വരച്ച വരയില്‍ നിര്‍ത്തുകയായിരുന്നു. പന്ത് ഭൂരിഭാഗവും കൈവശം വെച്ചിട്ടും ഗോളടിക്കാന്‍ മറന്നതാണ് ബാഴ്സയ്ക്ക് വിനയായത്. സമനില വഴങ്ങി എങ്കിലും ഗ്രൂപ്പില്‍ ബാഴ്സലോണ ഒന്നാമതാണ്.


ഗ്രൂപ്പ് എ
ഓള്‍ഡ് ട്രാഫോര്‍ഡില്‍ സ്വന്തം കാണികള്‍ക്കു മുമ്പില്‍ പോര്‍ച്ചുഗീസ് ക്ലബ് ബെന്‍ഫിക്കയെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് യുണെറ്റഡ് പരാജയപ്പെടുത്തിയത്.ഗ്രൂപ്പില്‍ മറ്റൊരു കളിയില്‍ എഫ്.സി ബാസലിനെ സി.എസ്.കെ.എ മോസ്‌കോ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഗ്രൂപ്പില്‍ കളിച്ച നാലുകളികളും ജയിച്ച യുണൈറ്റഡ് പ്രീ ക്വാര്‍ട്ടര്‍ യോഗ്യത ഏറെക്കുറെ ഉറപ്പിച്ചു.


ഗ്രൂപ്പ് ബി
ഡിഫന്റര്‍ ലെയ്വിന്‍ കുര്‍സോവയുടെ ഹാട്രിക് മികവില്‍ പി.എസ്.ജി ആന്ദര്‍ലെഷ്തിനെ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ബ്രസീലിയന്‍ താരം നെയ്മര്‍ ഒരു ഗോള്‍ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു.
ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് ബയേണ്‍ മ്യൂണിക് സെല്‍റ്റികിനെ പരാജയപ്പെടുത്തി. 12 പോയിന്റുമായി പി.എസ്.ജി ഒന്നാമതും ഒന്‍പതു പോയിന്റുമായി ബയേണ്‍ ഗ്രൂപ്പില്‍ രണ്ടാമതുമാണ്.

ഗ്രൂപ്പ് സി
എ.എസ് റോമയുടെ തട്ടകത്തില്‍ കളിക്കാനിങ്ങിയ ചെല്‍സി വന്‍തോല്‍വിയാണ് നേരിട്ടത്. കളിയുടെ ഒന്നാം മിനുട്ടില്‍ തന്നെ ഇറ്റാലിയന്‍ താരം സ്റ്റീഫന്‍ എല്‍ ഷാറവി റോമയെ മുന്നിലെത്തിച്ചു. 36-ാം മിനുട്ടില്‍ ഷാറവി ഗോള്‍ നേട്ടം രണ്ടാക്കി. 63-ാം മിനുട്ടില്‍ ഡിഗോ പെറോട്ടി റോമയുടെ ഗോള്‍പ്പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു. താരതമ്യേന ദുര്‍ബലരായ അസര്‍ബെയ്ജാന്‍ ക്ലബ്ബ് ക്വാറബാഗിനെതിരെ സമനില നേരിട്ടതോടെ അത്ലറ്റിക്കോ മാഡ്രിഡിന്റെ പ്രീ ക്വാര്‍ട്ടര്‍ മോഹങ്ങള്‍ക്ക് തിരിച്ചടിയായി.

അതേസമയംലീഗില്‍ ഇന്ന് റയല്‍ മാഡ്രീഡ് പ്രതീക്ഷയോടെ കളിക്കാനിറങ്ങുകയാണ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News