ആശങ്ക പടര്‍ത്തി പുതിയ വൈറസ്; കണ്ടെത്തിയത് കേരളത്തില്‍

തിരുവനന്തപുരം: ആശങ്ക പടര്‍ത്തി പുതിയ ഡെങ്കി വൈറസിനെ ഇന്ത്യയില്‍ കണ്ടെത്തി. പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് പുതിയ വൈറസിനെ കണ്ടെത്തിയത്.

വൈറോളജി എന്ന പ്രസിദ്ധീകരണത്തിലാണ് വൈറസിനെ കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. 2012ല്‍ തമിഴ്‌നാട്ടിലും കേരളത്തിലും ഈ വൈറസിന്റെ ആക്രമണം ഉണ്ടായിരുന്നതായും ഗവേഷകര്‍ പുറത്തിറക്കിയ ലേഖനത്തില്‍ വിവരിക്കുന്നു.

മഹാരാഷ്ട്ര, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങളിലും സാമ്പിളുകള്‍ പരിശോധിച്ച് പഠനം നടത്തി. പക്ഷേ കേരളത്തിലും തമിഴ്‌നാട്ടിലുമാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായതെന്ന് ഗവേഷകര്‍ പറയുന്നു.

തമിഴ്‌നാട്ടിലും കേരളത്തിലും ഡിഎന്‍വി 1ന്റെ രണ്ടുതരം പരിണാമങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. സിംഗപ്പൂരില്‍ 2005ലും ശ്രീലങ്കയില്‍ 2009ല്‍ ഈ വൈറസ് വ്യാപകമായി ബാധിച്ചിരുന്നു.

ഈഡിസ് വിഭാഗം കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. ഫ്‌ളേവി വൈറസുകളാണ് ഡെങ്കിപ്പനിക്ക് കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News