ലീഗിന്റെ അഴിമതിയില്‍ പ്രതിഷേധം; കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ രാജി വെച്ചു

കോഴിക്കോട്: ലീഗ് വനിതാ നേതാവും കൊടുവള്ളി നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ റസിയ ഇബ്രാഹിം രാജിവെച്ചു. നഗരസഭാ ലീഗ് ഭരണ നേതൃത്വത്തിന്റെ അഴിമതിയില്‍ പ്രതിഷേധിച്ചാണ് രാജി. പാര്‍ട്ടിയില്‍ നിന്ന് റസിയയെ പുറത്താക്കുമെന്ന് ലീഗ് നേതൃത്വം അറിയിച്ചു.

മുസ്ലീം ലീഗ് നേതൃത്വത്തിന് കടുത്ത പ്രഹരമേല്‍പ്പിച്ചാണ് വനിതാ ലീഗ് നേതാവായ റസിയ ഇബ്രാഹിം നഗരസഭാ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചത്.

കൊടുവള്ളി നഗരസഭയിലെ ലീഗ് വൈസ് ചെയര്‍മാന്‍ എപി അബ്ദുള്‍മജീദും കൂട്ടരും തുടരുന്ന അഴിമതി, നിരവധി തവണ പാണക്കാട് തങ്ങളടക്കമുള്ള നേതാക്കള്‍ക്ക് എഴുതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് റസിയ പറഞ്ഞു. ഇങ്ങനെ തുടരാനാവില്ലെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചാണ് രാജിയെന്നും റസിയ വ്യക്തമാക്കി

1990 മുതല്‍ കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരികയാണ് റസിയ. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ജില്ലാപഞ്ചായത്ത് അംഗം 2 തവണ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. വനിതാ ലീഗ് മണ്ഡലം ഭാരവാഹിയായ റസിയ, വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി അംഗവുമാണ്. എന്നാല്‍ ആരോപണങ്ങള്‍ തളളിയ ലീഗ് നേതൃത്വം റസിയയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News