സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശം അനുചിതം; അസംതൃപ്തി പ്രകടിപ്പിച്ച് ജസ്റ്റീസ് പി ഉബൈദ്

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസിലെ ഉത്തരവില്‍ തനിക്കെതിരായ പരാമര്‍ശങ്ങളില്‍ അസംതൃപ്തി പ്രകടിപ്പിച്ച് ജസ്റ്റീസ് പി ഉബൈദ്. സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശം അനുചിതമെന്ന് ജസ്റ്റിസ് പി ഉബൈദ് പറഞ്ഞു.

ജഡ്ജിമാര്‍ പരസ്പരം പാലിക്കേണ്ട മര്യാദകള്‍ ലംഘിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു തുറന്ന കോടതിയില്‍ ജസ്റ്റിസ് ഉബൈദിന്റെ പരാമര്‍ശങ്ങള്‍.

രാജീവ് കൊല്ലപ്പെട്ട കേസില്‍ അഡ്വ.സി പി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഇന്നലെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ഉദയഭാനുവിന്റെ അറസ്റ്റ് തടഞ്ഞു കൊണ്ട് നേരത്തെയുണ്ടായ ഇടക്കാല ഉത്തരവിനെ വിധിന്യായത്തില്‍ വിമര്‍ശിച്ചിരുന്നു. ഇടക്കാല ഉത്തരവ് കേസന്വേഷണത്തെ ബാധിച്ചുവെന്നും ജസ്റ്റിസ് എ ഹരിപ്രസാദിന്റെ ഉത്തരവില്‍ പറഞ്ഞിരുന്നു.

പ്രസ്തുത വിധിന്യായത്തില്‍ തനിയ്‌ക്കെതിരെ ഉണ്ടായ ചില പരാമര്‍ശങ്ങള്‍ ജുഡീഷ്യല്‍ മര്യാദകളുടെ ലംഘനമാണെന്ന് ജസ്റ്റിസ് ഉബൈദ് പറഞ്ഞു. ഒരു കീഴ്‌ക്കോടതി ജഡ്ജിയുടെ ഉത്തരവിനെ സിംഗിള്‍ ജഡ്ജിന് തിരുത്താം.

എന്നാല്‍ സിംഗിള്‍ ബെഞ്ചിന്റെ പിഴവു തിരുത്തേണ്ടത് സിംഗിള്‍ ബെഞ്ചല്ല. തന്റെ ഉത്തരവിലെ പിഴവു തിരുത്തേണ്ടത് ഡിവിഷന്‍ ബഞ്ചോ
സുപ്രീം കോടതിയോ ആണ് ജഡ്ജിമാരെല്ലാം സമന്‍മാരാണ്. ചീഫ് ജസ്റ്റീസിന് ഭരണപരമായ അധികാരം മാത്രമാണ് കുടുതലുള്ള തെന്നും ജഡ്ജി വ്യക്തമാക്കി.

രാജീവിന്റെ മാതാവ് നല്‍കിയ പരാതി തനിക്കെതിരെ ആയിരുന്നില്ല. ഉത്തരവിനെതിരെ ആയിരുന്നു. എന്നാല്‍ ജഡ്ജിക്കെതിരെ പരാതി എന്നായിരുന്നു മാധ്യമ വാര്‍ത്തകള്‍.

ഒരാളെ ഫ്‌ളാഷ് ന്യൂസ് നല്‍കി മോശക്കാരനാക്കുമ്പോള്‍ അയാള്‍ക്ക് പറയാനുള്ളതു കുടി നല്‍കണമെന്നും നാട്ടുകാര്‍ അതറിയണമെന്നും ജഡ്ജി അഭിപ്രായപ്പെട്ടു. മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു തുറന്ന കോടതിയില്‍ ജസ്റ്റിസ് ഉബൈദിന്റെ പരാമര്‍ശങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News