സര്‍വ്വകലാശാല ജീവനക്കാരുടെ ചിരകാല സ്വപ്നം യാഥാര്‍ഥ്യമാക്കി പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: സര്‍വ്വകലാശാല ജീവനക്കാരുടെ അന്തര്‍ സര്‍വ്വകലാശാല മാറ്റം യാഥാര്‍ഥ്യമാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍.

2016-17 കാലഘട്ടത്തില്‍ പുതുതായി സര്‍വ്വീസില്‍ പ്രവേശിപ്പിച്ച ജീവനക്കാര്‍ക്കാണ് പ്രൊബേഷന്‍ മാനദണ്ഡമാക്കാതെ സര്‍ക്കാര്‍ സ്വന്തം നാട്ടില്‍ ജോലി ചെയ്യാന്‍ അവസരമൊരുക്കിയത്. സര്‍വ്വകലാശാല സര്‍വ്വീസിന്റെ ഗതി മാറ്റിയ തീരുമാനമെടുത്ത സര്‍ക്കാരിന് അഭിനന്ദനപ്രവാഹവുമായി ജീവനക്കാര്‍ രംഗത്തെത്തി.

കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളില്‍ ജോലിചെയ്തിരുന്ന നാനൂറോളം ജീവനക്കാര്‍ക്കാണ് സര്‍ക്കാരിന്റെ ഇടപെടല്‍ കാരണം സ്വന്തം നാട്ടില്‍ ജോലിചെയ്യാന്‍ അവസരമൊരുങ്ങിയത്. കേരള സര്‍വ്വകലാശാലയില്‍ മാത്രം 196 പേര്‍ക്കാണ് സ്ഥലം മാറ്റം ലഭിച്ചത്.

എംജി സര്‍വ്വകലാശാലയില്‍ 47പോര്‍ക്കും കണ്ണൂരില്‍ 23ഉം കുസാറ്റില്‍ 18ഉം കാലിക്കറ്റ് 38ഉം കാര്‍ഷികസര്‍വ്വകലാശാലയില്‍ 35ഉം ഫിഷറീസ് സര്‍വ്വകലാശാലയില്‍ നാലും സംസ്‌കൃത സര്‍വ്വകലാശാലയില്‍ ഒരാള്‍ക്കുമാണ് സ്വന്തം നാട്ടിലെ സര്‍വ്വകലാശാല ആസ്ഥാനത്ത് ജോലിചെയ്യാന്‍ അവസരമൊരുങ്ങിയത്.

സാധാരണഗതിയില്‍ രണ്ട് വര്‍ഷം പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സ്ഥംലം മാറ്റം അനുവദിക്കു. എന്നാല്‍ അന്തര്‍സര്‍വ്വകലാശാല സ്ഥലംമാറ്റത്തിന് ഇളവ് അനുവദിച്ചാണ് സര്‍ക്കാര്‍ ഈ ഉത്തരവിറക്കിയത്.

ജീവനക്കാരുടെ കാലങ്ങളായുള്ള ആവശ്യത്തിനാണ് സര്‍ക്കാരിന്റെ ആര്‍ജവത്തോടെയുള്ള തീരുമാനത്തോടെ പരിഹാരമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News