കാലം മാറി; സ്മാര്‍ട്ട് ട്രെയിന്‍ നിരത്തിലെത്തും; ആദ്യ യാത്രയ്ക്ക് അധികം കാത്തിരിക്കേണ്ട

ബീജിംഗ്: ലോകത്തെ ആദ്യ സ്‌മാര്‍ട്ട് ട്രെയിനുമായി ചൈന. വിര്‍ച്വല്‍ ട്രാക്കിലൂടെ(സാങ്കല്‍പ്പിക) യാത്ര ചെയ്യുന്ന സ്‌മാര്‍ട്ട് ട്രെയിന്‍ ചൈനീസ് വികസനത്തിന്റെ വിപ്ലവകരമായ കാഴ്‌ചയായി മാറിയിരിക്കുകയാണ്.

കഴിഞ്ഞ ആഴ്‌ച ചൈ

നയിലെ ഹ്യൂനന്‍ പ്രവിശ്യയിലെ ഷുഷോവിലാണ് ട്രെയിന്‍ ആദ്യ ട്രയല്‍ റണ്‍ നടത്തിയത്. ഓട്ടോണോമസ് റെയില്‍ റാപ്പിഡ് ട്രാന്‍സിറ്റ് (എആര്‍ടി) സംവിധാനത്തിലാണ് പാളങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.

സവിശേഷതകള്‍

300 യാത്രക്കാരെ വഹിച്ച് മൂന്ന് ക്യാരേജുകളില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ സ്‌മാര്‍ട്ട് ട്രെയിന്‍ സഞ്ചരിക്കും.10 മിനിറ്റ് ചാര്‍ജ് കൊണ്ട് 20 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ വാഹനത്തിന് സാധിക്കുമെന്ന് ചൈനീസ് മാധ്യമമായ പീപ്പിള്‍സ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്‌തു.

റോഡില്‍ ക്രമീകരിച്ചിരിക്കുന്ന വെള്ളവരകളിലൂടെയാണ് ട്രെയിന്‍ സഞ്ചരിക്കുക. പാളങ്ങളുപയോഗിച്ചുള്ള യാത്രയില്‍ നിന്നും വളരെ ലാഭകരമാണ് സ്‌മാര്‍ട്ട് ട്രെയിന്‍ സംവിധാനം. 3.1 കിലോമീറ്റര്‍ മാത്രമാണ് തുടക്കത്തില്‍ ട്രെയിന്‍ ഓടുക. നാല് സ്‌റ്റേഷനുകള്‍ക്കിടയിലായിരിക്കും യാത്ര. അടുത്ത വര്‍ഷം മുതല്‍ ട്രെയിന്‍ സര്‍വ്വീസ് പൂര്‍ണ സജ്ജമാകും.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here