ഉത്തര്‍പ്രദേശിലെ എന്‍ടിപിസി പ്ലാന്റില്‍ സ്ഫോടനം 9 മരണം; നൂറിലേറെ പേര്‍ക്ക് പരുക്ക്

ലക്നൗ: ഉത്തര്‍പ്രദേശിലെ എന്‍ടിപിസി പ്ലാന്റിലുണ്ടായ ഉഗ്രസ്ഫോടനത്തില്‍ ഒന്‍പത് മരണം. നൂറിലേറെ പേര്‍ക്ക് പരുക്ക്.

റായ്ബറേലി ജില്ലയിലെ ഉന്‍ചഹാറിലെ എന്‍ടിപിസി പ്ലാന്റിലെ ആറാം യൂണിറ്റിലാണ് സ്ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം.

മരിച്ചവര്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ എന്‍ ടി പിസിയില്‍ ജോലി ചെയ്യുന്നവരാണ്. പലരുടെയും നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്.

സംഭവം നടക്കുമ്പോള്‍ 150-ഓളം തൊഴിലാളികള്‍ കേന്ദ്രത്തിലുണ്ടായിരുന്നു. പ്ലാന്റിന്റെ ആറാമത്തെ യൂണിറ്റിലാണ് അപകടം നടന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News