തിരുവനന്തപുരത്ത് സ്‌കാനിയ ഓടിത്തുടങ്ങി

കെഎസ്ആര്‍ടിസി വാടകയ്‌ക്കെടുത്ത സ്‌കാനിയ കമ്പനിയുടെ ബസ്സുകളുടെ സര്‍വ്വീസ് തിരുവനന്തപുരത്ത് തുടങ്ങി.  അന്തര്‍ സംസ്ഥാന റൂട്ടുകളിലും ദീര്‍ഘദൂരസര്‍വ്വീസുകളിലും ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സുകള്‍ പിന്‍വലിച്ചാണ് ഇവിടെ കോര്‍പ്പറേഷന്‍ വാടകയ്‌ക്കെടുത്ത സ്‌കാനിയ സര്‍വ്വീസ് നടത്തുക.

അതേസമയം കെഎസ് ആര്‍ടിസിയെ ലാഭത്തിലാക്കുന്നതിന്റെ ഭാഗമായാണ് സ്‌കാനിയ ബസ്സുകള്‍ വാടകയ്‌ക്കെടുത്ത് കോര്‍പ്പറേഷന്‍ പരീക്ഷണമെന്നോണം സര്‍വ്വീസ് തുടങ്ങിയിരിക്കുന്നത്.

അന്തര്‍ സംസ്ഥാന റൂട്ടുകളിലും ദീര്‍ഘദൂരസര്‍വ്വീസുകളിലും ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന സ്‌കാനിയ ബസ്സുകള്‍ പിന്‍വലിച്ചാണ് ഇവിടെ കോര്‍പ്പറേഷന്‍ വാടകയ്‌ക്കെടുത്ത സ്‌കാനിയ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നത്.

കെഎസ് ആര്‍ടിസി -സ്‌കാനിയ കമ്പനിയുമായി ഉണ്ടാക്കിയ ധാരണ പ്രകാരമാണ് സര്‍വ്വീസ്.ബസ്സും ഡ്രൈവറും സ്‌കാനിയ കമ്പനി നല്‍കുന്ന രീതിയിലുള്ള വെറ്റ് ലീസ് കരാറിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി. ബസ്സ് സര്‍വ്വീസ് നടത്തുന്നതിനാവശ്യമായ ഡീസലും കണ്ടക്ടറുടെ സേവനവും ലഭ്യമാക്കുക കെഎസ് ആര്‍ടിസിയാണ്.

ആദ്യഘട്ടത്തില്‍ 10 ബസ്സുകളും രണ്ടാം ഘട്ടത്തില്‍ 15 ബസ്സുകളും നിരത്തിലിറക്കുന്നുണ്ട്.ബാംഗ്‌ളൂര്‍,ബത്തേരി എന്നിവിടങ്ങളിലേക്കുള്ള ആദ്യ മൂന്നു ബസ്സുകളുടെ സര്‍വ്വീസ് ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നടന്നു.

ഇതിനിടെ സിഐടിയു ഒഴികെയുള്ള സംഘടനകള്‍ സര്‍വ്വീസിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തി.കിലോമീറ്ററിന് ശരാശരി 27 രൂപയാണ് വാടക നിശ്ചയിച്ചിട്ടുള്ളത്. ബസ്സിന്റെ അറ്റകുറ്റപണികള്‍,ടോള്‍,പെര്‍മിറ്റ് തുടങ്ങിയവ ബസ്സ് കമ്പനിയുടെ ചുമതലയിലായിരിക്കും.

കെഎസ് ആര്‍ടിസി യെ ഡ്രൈവര്‍മാര്‍ക്ക് സ്‌കാനിയ ബസ്സ് ഓടിക്കാന്‍ അറിയില്ല,ഇവര്‍ക്കായി പ്രത്യേക പരിശീലനത്തിന് പണം ചെലവാകുന്നു,അറ്റകുറ്റപണിക്ക് കോടികള്‍ വേണ്ടിവരുന്നു,സര്‍വ്വീസുകള്‍ മുടങ്ങുന്നു തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കെഎസ് ആര്‍ടിസി മാനേജ്‌മെന്റ് സ്‌കാനിയ വാടകക്കെടുത്തുള്ള സര്‍വ്വീസ് എന്ന പരീക്ഷണത്തിന് മുതിര്‍ന്നിരിക്കുന്നത്.പുതിയ പദ്ധതി ലാഭകരമെന്നുകണ്ടാല്‍ മറ്റ് ദീര്‍ഘ ദൂരകളിലേക്കും സര്‍വ്വീസ് വ്യാപിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News